MALAPPURAM
മേലുദ്യോഗസ്ഥരുടെ മാനസിക പീഡനംമലപ്പുറത്ത് കുറിപ്പെഴുതി വെച്ച പോലീസുകാരൻ നാട് വിട്ടു

മലപ്പുറം:മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ മലപ്പുറത്ത് പോലീസ് ഉദ്യോഗസ്ഥൻ നാട് വിട്ടു പോയി. അരീക്കോട് സ്പെഷ്യൽ ഒപ്പറേറ്റിംഗ് ഗ്രൂപ്പ് ക്യാമ്ബിലെ മുബാഷിറിനെയാണ് കാണാതായത്.കോഴിക്കോട് വടകര സ്വദേശിയാണ് മുബാഷിർ. എം.എസ്.പി ബറ്റാലിയൻ അംഗമായ മുബാഷിറിനെ ഇന്നലെ രാവിലെയാണ് കാണാതായത്.
ക്യാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ പീഡനം താങ്ങാനാവുന്നില്ലെന്ന് മുബാഷിർ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് കുറിപ്പ് പങ്കുവെച്ചിരുന്നു. ഒരു പോലീസുകാരന്റെ നിസ്സഹായത എന്ന പേരിലാണ് കത്ത് പ്രചരിക്കുന്നത്. ഇനിയൊരാൾക്ക് ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്നും കുറിപ്പിൽ എഴുതിയിരുന്നു.
വിദേശത്ത് നിന്ന് അവധിക്ക് വന്ന ഭാര്യയെ കാണാൻ അവധി ലഭിച്ചില്ല എന്നും മുബാഷിർ കുറിപ്പിൽ പറയുന്നു. അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.
