Kunamkulam
മുൻ കുന്നംകുളം MLA ബാബു എം പാലിശ്ശേരി അന്തരിച്ചു

കുന്നംകുളം : മുൻ കുന്നംകുളം MLA യും സിപിഎം നേതാവുമായിരുന്ന ബാബു എം പാലിശ്ശേരി അന്തരിച്ചു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് യൂണിറ്റി ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ മരണം സംഭവിക്കുകയായിരുന്നു. രണ്ടുദിവസം മുൻപാണ് കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ ചികിത്സ തേടിയത്. ഏറെനാമുകളായി അസുഖബാധിതനായി ചികിത്സയിലുമായിരുന്നു. പാർക്കിസൺസ് ബാധിതനായിരുന്നു. പിന്നീട് ചെറിയ കോമ സ്റ്റേജിലേക്ക് മാറുകയും വീട്ടിൽ തുടരുകയുമായിരുന്നു. ഇതിനിടെയാണ് രോഗം മൂർച്ഛിച്ചത്. 10 വർഷ നിയമസഭയിൽ കുന്നംകുളത്തെ പ്രതിനിധികരിച്ചിരുന്നു. രോഗബാധിതനായതിനെ തുടർന്ന് രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നുവെങ്കിലും സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉൾപ്പെടെയുളളവർ അദ്ദേഹത്തെ സന്ദർശിച്ച് സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.













