EDAPPAL
മുൻനിര പ്രദർശനം: റബ്ബർ ടാപ്പിംഗ് മെഷീൻ പരിചയപ്പെടുത്തി


എടപ്പാൾ: തവനൂർ കാർഷിക എൻജിനീയറിങ് കോളേജ് വട്ടംകുളം കൃഷിഭവനും സംയുക്തമായി റബ്ബർ കർഷകർക്ക് പുതിയ
റബ്ബർ ടാപ്പിംഗ് മെഷീൻ പരിചയപ്പെടുത്തി. വളരെ ചെറുതും ലളിതവുമായ രണ്ട് മെഷീനുകളാണ് നടുവട്ടത്ത് നടന്ന പരിപാടിയിൽ പരിചയപ്പെടുത്തിയത്. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ മുഖ്യ ഗവേഷക സിന്ധു ബാസ്കർ, വട്ടാകുളം കൃഷി ഓഫീസർ ഗായത്രി രാജശേഖരൻ തുടങ്ങിയവർ നേതൃത്വം നൽകി. കാർഷിക കോളജ് വിദ്യാർത്ഥികളും കർഷകരും പരിപാടിയിൽ സംബന്ധിച്ചു.
