മലപ്പുറം: ചില മുസ്ലിം ലീഗ് എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയെന്ന് മന്ത്രി കെടി ജലീല്‍. മുസ്ലിം ലീഗില്‍ ഒട്ടേറെ അസംതൃപ്തരുണ്ടെന്നും അതില്‍പ്പെട്ട എംഎല്‍എമാരും നേതാക്കളുമായിട്ടാണ് ചര്‍ച്ച നടത്തിയതെന്നും കെടി ജലീല്‍ പറഞ്ഞു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ അസംതൃപ്തരായ മുസ്ലിം ലീഗ് നേതാക്കള്‍ ഇടതുപക്ഷത്തെ പിന്തുണയ്ക്കുമെന്നും ജലീല്‍ അവകാശപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം ഇടതുപക്ഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടും. മുസ്ലിം ലീഗില്‍ പുതിയ ജീലുമാര്‍ വരുമെന്നും കെടി ജലീല്‍ പറഞ്ഞു.
ഡോളര്‍ കടത്ത് ഉള്‍പ്പെടെയുള്ള എല്ലാ ആരോപണങ്ങളും മന്ത്രി തള്ളിക്കളഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് വേളയില്‍ സ്വര്‍ണക്കടത്തും മറ്റും സജീവ ചര്‍ച്ചായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പുതിയ വിവാദങ്ങള്‍ വരികയാണ്. എങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അറിയാം. ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളയും. തനിക്കെതിരെ ഒട്ടേറെ ആരോപണങ്ങല്‍ ഉയര്‍ന്നു. എന്നിട്ട് എന്ത് സംഭവിച്ചു. അവര്‍ തന്നെയാണ് ഇപ്പോള്‍ കര്‍ട്ടന് പിന്നിലുള്ളതെന്നും ജലീല്‍ പറഞ്ഞു.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…