EDAPPALLocal newsTHAVANUR
മുസ്ലിം യൂത്ത് ലീഗ് റമദാൻ ക്യാമ്പയിന് തവനൂർ മണ്ഡലത്തിൽ തുടക്കമായി



“കാലം തന്നെയാണ് സത്യം ഒരുമയിലാണ് പെരുമ “
എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന “ഇത്തിഹാദേ ഉമ്മത്ത് ” റമസാൻ ക്യാമ്പയിന് തവനൂർ മണ്ഡലത്തിൽ തുടക്കമായി.
എടപ്പാൾ ആയുർ ഗ്രീനിൽ വെച്ച് നടന്ന സൗഹാർദ ഇഫ്താർ സംഗമവും റംസാൻ ക്യാമ്പയിൻ തവനൂർ മണ്ഡലം തല ഉദ്ഘാടനവും മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഇബ്രാഹിം മൂതൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് വിപിഎ റഷീദ് അധ്യക്ഷത വഹിച്ചു.
തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ.
ജില്ല യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഐപി ജലീൽ പ്രമേയ പ്രഭാഷണം നടത്തി.
തവനൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടിപി ഹൈദരലി, ട്രഷറർ ലത്തീഫ് അയങ്കലം,അൻവർ സാദിക്ക്,ആർകെ ഹമീദ്, അസ്‌ലം തിരുത്തി, കഴുങ്കിൽ മജീദ്, മുജീബ് പൂളക്കൽ, അഷ്‌റഫ് മാണൂർ, യൂനുസ് പാറപ്പുറം, അയൂബ് അലുക്കൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഖലീൽ വാഫി (എസ് കെ എസ് എഫ് ) ഷമീൽ (വിസ്ഡം യൂത്ത്) റഫീഖ് ഇർഫാനി (എസ് എസ് എഫ്) ശരീഫ് (എം എസ് എം) മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഭാരവാഹികളായാ സിപി ഷാനിബ്, ഇപി അലി അഷ്‌കർ, നാസിക് പികെ, ഷാഫി തണ്ടിലം,വികെഎ മജീദ്, അക്ബർ വിപി, സിദ്ധീഖ് മറവഞ്ചേരി, മൻസൂർ എം,ഹസ്സൈനാർ നെല്ലിശ്ശേരി,ഗഫൂർ കണ്ടനകം, റസാഖ് കെവി, റഫീഖ് ചേകനൂർ, ഷൌക്കത്ത് കെ, മുത്തു കടകശ്ശേരി,ശരീഫ് സി, പി സാദിക്ക്, സജീർ എംഎം, ഷാഫി അയങ്കലം, ജാസിർ എടപ്പാൾ, ഷാനവാസ്, എംകെ മുജീബ്, സി എച് ഹുസൈൻ, റാസിഖ് എം നേതൃത്വം നൽകി.
