VATTAMKULAM
സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു


എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന്റെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിങ് സംഘടിപ്പിച്ചു. കെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ദീപ മണികണ്ഠൻ, എം.എ നജീബ്, മൺസൂർ മരയങ്ങാട്ട്, ശ്രീജ പാറക്കൽ, യു.പി പുരുഷോത്തമൻ, ദിലീപ് എരുവപ്ര, കെ.പി റാബിയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
