MALAPPURAM

10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വളാഞ്ചേരി: 10 കിലോ കഞ്ചാവുമായി യുവാവ് വളാഞ്ചേരി പോലീസിന്റെ പിടിയിലായി. വളാഞ്ചേരി കാവുംപുറം കാരിക്കത്തറ വീട്ടിൽ അഫ്സലാണ് (30) അറസ്റ്റിലായത്. ആന്ധ്രയിൽ നിന്ന് കൊണ്ടുവന്ന വില്പനയ്ക്കായി ഇയാളുടെ ചെങ്കുണ്ടൻ പടിയിലെ വീട്ടിൽ സൂക്ഷിച്ച കഞ്ചാവാണ് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. വളാഞ്ചേരി എസ് എച്ച് ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുധീർ,മുഹമ്മദ് റാഫി, എ.എസ്.ഐ ബിജു, സീനിയർ സി.പി.ഒ മാരായ ജയപ്രകാശ്, ദീപക്ക്, സി. പി.ഒ മാരായ വിനീത്, ശ്രീജിത്ത്, ക്ലിന്റ്, ശൈലേഷ്, മനുഎന്നിവരെ അടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തുന്നതിനിടെ കഴിഞ്ഞദിവസം രണ്ടുപേരെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button