CHANGARAMKULAM
മുറിവേറ്റ പ്രാവിൻ കുഞ്ഞിന് രക്ഷകരായി വിദ്യാർഥികൾ
ചങ്ങരംകുളം :മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വരാന്തയിൽ മുറിവേറ്റ് കിടന്ന പ്രാവിൻ കുഞ്ഞിനെ വിദ്യാർഥികൾ ചേർന്ന് പ്രാഥമിക ശുശ്രൂഷയും വെള്ളവും നൽകിയതിനുശേഷം മിണ്ടാ പ്രാണികളുടെ രക്ഷകനായ ശ്രീജേഷ് പന്താവൂരിന് കൈമാറി.
മിറാജ്, നജ്മൽ ഷംനാദ്, അസ്‌ലം എന്നീ വിദ്യാർഥികളാണ് പ്രാവിൻ കുഞ്ഞിന്
പ്രാഥമിക ശുശ്രൂഷ നൽകിയത്.