KUTTIPPURAMLocal news
മുപ്പതോളം മോഷണക്കേസുകളിലെ പ്രതിയായ താനൂര്‍ സ്വദേശിയെ കുറ്റിപ്പുറം പോലീസ് പിടികൂടി
മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളിൽ അടക്കം മുപ്പതോളം മോഷണ കേസുകളിൽ പ്രതിയായ താനൂർ ഒഴുർ സ്വദേശി ഷാജഹാൻ എന്ന കുഞ്ഞുട്ടിയെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. കുറ്റിപ്പുറം രാങ്ങാട്ടൂരിൽ ആളുകളുള്ള വീട്ടിൽ കഴിഞ്ഞദിവസം അകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊതുജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്ന രീതിയിൽ മുഖംമൂടി അണിഞ്ഞു കൊണ്ടാണ് ഇയാൾ മോഷണം നടത്തി വരുന്നതെന്ന് പോലീസ് പറഞ്ഞു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡിവൈഎസ്പി കെ എം ബിജുവിനെ നേതൃത്വത്തിലാണ് കുറ്റിപ്പുറം എസ് ഐ പത്മരാജനും സംഘവും ഇയാളെ പിടികൂടിയത്