കൊച്ചി:രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസിന്റെ ചെയർമാൻ എം.ജി. ജോർജ് മുത്തൂറ്റ് (71) ന്യൂഡൽഹിയിൽ അന്തരിച്ചു. മുത്തൂറ്റ് ഗ്രൂപ്പിനു കീഴിൽ ധനകാര്യ സേവന വിഭാഗത്തിന് തുടക്കമിട്ട എം. ജോർജ് മുത്തൂറ്റിന്റെ മകനായി പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിൽ 1949-ലായിരുന്നു ജനനം.
വ്യവസായികളുടെ കൂട്ടായ്മയായ ഫിക്കിയുടെ കേരള ഘടകം ചെയർമാൻ, ഓർത്തഡോക്സ് സഭ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ന്യൂഡൽഹി സെയ്ന്റ് ജോർജ്സ് ഹൈസ്കൂൾ ഡയറക്ടർ സാറാ ജോർജ് മുത്തൂറ്റ്.
മക്കൾ: ജോർജ് എം. ജോർജ് (എക്സിക്യുട്ടീവ് ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്പ്), പരേതനായ പോൾ മുത്തൂറ്റ് ജോർജ്, അലക്സാണ്ടർ ജോർജ് (ഡയറക്ടർ, മുത്തൂറ്റ് ഗ്രൂപ്പ്). സംസ്കാരം പിന്നീട്.
എടപ്പാൾ കോലൊളമ്പ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം എടപ്പാൾ: ഒറ്റപ്പാലം പാലപ്പുറത്ത് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. എടപ്പാൾ കോലൊളമ്പ്…
’സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി അന്വേഷണം തുടങ്ങി എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ…
വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ്…
എടയൂർ സ്വദേശി സുഹൈൽ, കറ്റട്ടിക്കുളം സ്വദേശി ദർവേഷ് ഖാൻ എന്നിവരാണ് പിടിയിലായത്. വളാഞ്ചേരിയിൽ രണ്ടുദിവസങ്ങളിലായി പോലീസ് നടത്തിയ പരിശോധനയിൽ എം…
സുല്‍ത്താന്‍ ബത്തേരി: വയനാട് ബത്തേരിയില്‍ കഞ്ചാവ് അടങ്ങിയ മിഠായി വില്‍പ്പന നടത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. കോളജ് വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഇവര്‍…
മലപ്പുറം ജില്ലയിൽ നാലു ദിവസത്തെ ശുചീകരണ കാംപയിന് തുടക്കമായി. ജില്ല മുഴുവൻ മാലിന്യ മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കു ചേരണമെന്ന്…