Local newsMARANCHERY

മുക്കോല താഴം നിവാസികളുടെ ദുരിതങ്ങള്‍ക്ക്‌ പരിഹാരം കാണാൻ ഡിവിഷൻ മെമ്പറുടെ ഇടപെടൽ

മാറഞ്ചേരി: മാറഞ്ചേരി പഞ്ചായത്തിലെ യാത്ര ക്ലേശം നേരിടുന്ന മൂക്കോലം താഴം എസ് സി കോളനിയുടെ സമഗ്ര വികസനത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് മെമ്പർ സുബൈറിന്റെ ഇടപെടൽ.മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ നിന്നും ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം 15ലക്ഷത്തിൽ കുറയാത്തത് ഉപയോഗിച്ചു കൊണ്ട് പ്രദേശവാസികളുടെ ദുരിതത്തിന് പരിഹാരം കാണും. മണ്ണൊലിപ്പ് തടയൽ റോഡ് കോൺക്രീറ്റ് ചെയ്യൽ,വഴിയോരപാത നിർമ്മാണം ഉൾപ്പെടെയുള്ള സമഗ്ര വികസനം പദ്ധതിയുടെ വിസിബിലിറ്റി എടുക്കലൂം എസ്റ്റിമേറ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ,ഗ്രാമപഞ്ചായത്ത് അംഗങ്ങൾ റെജുല ആലുങ്ങൽ , എ സ്സി ഓഫീസർ, എ ഇ, ഓവർസിയർ പൊതു പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു . പദ്ധതി സമയബന്ധിതമായി തീർക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്ന് എ കെ സുബൈർ അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button