CHANGARAMKULAMLocal news

മുക്കൂട്ട പാടശേഖരത്ത് കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു

ചങ്ങരംകുളം:മലപ്പുറം തൃശൂർ പാലക്കാട് ജില്ലാ അതിർത്തിയായ ചാലിശേരി ചങ്ങരംകുളം പാതയിൽ മുക്കുട്ട പാടശേഖരത്ത് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാക്കുന്നു.കഴിഞ്ഞദിവസം രാത്രിയുടെ മറവിലാണ് വൻതോതിൽ കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.മാസങ്ങൾക്കുമുമ്പും ഇവിടെത്തെ പാടശേഖരത്തിലും തോട്ടിലും സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യ ശേഖരം തള്ളിയിരുന്നു.പകൽസമയങ്ങളിൽ ഒഴിഞ്ഞ പ്രദേശങ്ങൾ കണ്ടെത്തിയാണ് രാത്രിയിൽ മാലിന്യം തള്ളുന്നത്.കെമിക്കൽ ചേർത്താണ് മാലിന്യം കൊണ്ടുവന്നിടുന്നെങ്കിലും കെമിക്കലിന്റെ ശക്തി കുറയുന്നതോടെ രൂക്ഷമായ ദുർഗന്ധമാണനുഭവപ്പെടുന്നത് .പാതയിലൂടെ പ്രഭാത സവാരിക്ക് ഇറങ്ങുന്നവർക്കും ,സമീപത്തെ വീട്ടുകാർക്കും ,വാഹന – കാൽനട യാത്രക്കാർക്കും സഹിക്കാനാകാത്ത ദുർഗന്ധമാണ് ഇവിടെ അനുഭവപ്പെടുന്നത്.മൂന്ന് ജില്ലകളുടെ അതിർത്തി പ്രദേശം വിജനമായതിനാലാണ് മാലിന്യം നിക്ഷേപിക്കുന്നവർ ഇവിടെ തിരഞ്ഞെടുക്കുന്നത്.പാതയിൽ സി സി ടി വി ക്യാമറ ഉൾപ്പെടെ സ്ഥാപിക്കണമെന്നും നിയമപാലകരും,പഞ്ചായത്തധികൃതരും നടപടികൾ സ്വീകരിക്കണമെന്നുംനാട്ടുകാരും കർഷകരും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button