വ്യാപാരികളുടെ സ്വപ്നപദ്ധതി പൂവണിയുന്നു,ചങ്ങരംകുളം വ്യാപാരഭവന്റെ ശിലാസ്ഥാപനം നടന്നു

ചങ്ങരംകുളം: വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് നിര്‍മിക്കുന്ന വ്യാപാരഭവന്റെ ശിലാസ്ഥാപനം വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പി കുഞ്ഞാവുഹാജി നിര്‍വഹിച്ചു. വ്യാപാരികളുടെ സ്വപ്‌ന പദ്ധതിയായ വ്യാപാരഭവനില്‍ ഓഡിറ്റോറിയം, ഓഫീസ്, ഫ്‌ളാറ്റുകള്‍ എന്നിവ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പി നന്ദകുമാര്‍ എംഎല്‍എ, ആലങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥികളായി. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ കെ വി സെക്കീര്‍ അയിലക്കാട് അധ്യക്ഷനായി. വ്യാപാരഭവന് അയിലക്കാട് കെ വി മുഹമ്മദ് ഹാജി മെമ്മോറിയല്‍ വ്യാപാര ഭവന്‍ എന്ന് പേരിട്ടു. മുതിർന്ന വ്യാപാരി
മംഗളോദയം അബൂബക്കര്‍ ഹാജിയാണ് നാമകരണം നടത്തിയത്. പദ്ധതിയുടെ വിശദീകരണം ചങ്ങരംകുളം യൂണിറ്റ് പ്രസിഡന്റ് പി പി ഖാലിദ് നിര്‍വഹിച്ചു. ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷെഹീര്‍ ആദ്യഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ചവരെ ആദരിച്ചു. വ്യാപാരി വ്യാവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശ് എടപ്പാള്‍, ഫൈസല്‍ മാറഞ്ചേരി, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ സി എം യൂസഫ്, പി വിജയന്‍, പി ടി അബ്ദുള്‍ കാദര്‍, പി സുമേഷ്, സുബൈര്‍ മാട്ടം, എം കെ അബ്ദുള്‍ റഹിമാന്‍, എന്‍ മൊയ്തുണ്ണിക്കുട്ടി, യൂത്ത് വിങ് പ്രസിഡന്റ് വി കെ നൗഷാദ്, വനിതാ വിങ് പ്രസിഡന്റ് വി ഷഹന എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഒ മൊയ്തുണ്ണി സ്വാഗതവും ട്രഷറര്‍ ഉമ്മര്‍ കുളങ്ങര നന്ദിയും പറഞ്ഞു.
