PONNANI

മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവും വിതരണവും ശനിയാഴ്ച നടക്കും

പൊന്നാനി:പൊന്നാനിയുടെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കമിട്ട എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി സംഘടന മിഹ്സ ഏർപ്പെടുത്തിയ 2024 -2025 അധ്യയന വർഷത്തെ മിഹ്സ ടാലന്റ് പുരസ്‌കാരം പ്രഖ്യാപനവുംവിതരണവും ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൊന്നാനി നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്ന് യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായിതിരഞ്ഞെടുക്കുന്ന മൂന്ന്പ്രതിഭകൾക്ക് 10,000 രൂപ വീതം ക്യാഷ് അവാർഡും, ആർട്ടിസ്റ്റ് കിഷോർ രൂപകല്പന ചെയ്ത ശില്പവും,പ്രശസ്തി പത്രവും അടങ്ങുന്നതാണ് മിഹ്സ ടാലന്റ് പുരസ്‌കാരം. എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന പുരസ്‌കാര പ്രഖ്യാപന വിതരണ പരിപാടി പൊന്നാനി നഗരസഭാ ചെയർപേഴ്സൺസി.വി. സുധ ഉദ്ഘാടനം ചെയ്യും. പുരസ്‌കാര വിതരണം അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യ മാനേജിങ് ഡയറക്ടർ ഡോ. കെ.വി. അബ്ദുൽ നാസർ നിർവഹിക്കും.ചിത്രകാരനായ വി. ഭാസ്കർദാസ്, മിമിക്രി കലാകാരനായ അബാൻ അഷറഫ് എന്നിവർ അതിഥികളായിരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ മിഹ്സ പ്രസിഡന്റ് കെ.ഇമ്പിച്ചിക്കോയ,ജനറൽ സെക്രട്ടറി എം.എ. ഹസീബ്, മറ്റു ഭാരവാഹികളായ സി. രഘുനാഥൻ, റാബിയ ജമാൽ, പി.അബ്ദുൽ ഗഫൂർ, റാബിയ ജമാൽ, അസ്മ ഷാജി, സാലിഹ്,കെ.വി.ഹബീബ് റഹ്‌മാൻ, പി. കമാലുദ്ദീൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button