മലപ്പുറം : സംസ്ഥാനത്ത് ആർടിഒ ഓഫീസുകളിൽ മിന്നൽ പരിശോധന നടത്തി വിജിലൻസ്. വിവിധയിടങ്ങളിലായി നിരവധി ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിലമ്പൂര്‍ ജോ.ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടക്കുമ്പോള്‍ നോട്ടുകെട്ട് പുറത്തേക്ക് വലിച്ചെറിഞ്ഞതായി കണ്ടെത്തി. പുറത്തേക്കെറിഞ്ഞ നോട്ടുകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥർ കുറ്റിച്ചെടികള്‍ക്കിടയില്‍ നിന്ന് കണ്ടെടുത്തു. നോട്ടുകള്‍ പുറത്തേക്കെറിഞ്ഞ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
49,300 രൂപയാണ് ഓഫീസിന്റെ കെട്ടിട വളപ്പില്‍ നിന്ന് കണ്ടെടുത്തത്. ഒരു ഏജന്റിന്റെ കയ്യില്‍ നിന്ന് 4500 രൂപയും വിജിലന്‍സ് പിടികൂടി. നിലമ്പൂരില്‍ രാത്രിയിലും പരിശോധന തുടര്‍ന്നു.
തിരൂര്‍ ജോയന്റ് ആര്‍ടിഒ ഓഫീസില്‍ മലപ്പുറം വിജിലന്‍സ് സി.ഐ കെ.റഫീഖിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഓഫീസില്‍ ഡ്യൂട്ടിയിലുണ്ടാവേണ്ട നാല് ഉദ്യോഗസ്ഥരെ പരിശോധനക്കെത്തിയപ്പോള്‍ തിരൂരിലെ ഓഫീസില്‍ കണ്ടില്ല. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിക്കുന്നില്ല. ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററില്‍ ഒപ്പിട്ടിട്ടില്ല തുടങ്ങിയ ക്രമക്കേടുകളും കണ്ടെത്തി.
പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന വാഹന രജിസ്‌ട്രേഷന്‍, ഡ്രൈവിങ് ലൈസന്‍സ്, ഫിറ്റ്‌നസ് എന്നിങ്ങനെ ചെറുതും വലുതുമായ ആവശ്യങ്ങള്‍ക്ക് ഓരോരുത്തരില്‍ നിന്നും ഇടനിലക്കാര്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്ന് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ…
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ…
ഗൂഗിളിന്റെ വാർഷിക “Made by Google” ഹാർഡ്‌വെയർ ഇവന്റ് ഓഗസ്റ്റ് 20-ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കും. ഈ പരിപാടിയിൽ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ…
ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു💫15ദിവസ പാക്കേജ്💫മിതമായ നിരക്ക്💫സ്ഥിരം അമീറുമാർ💫ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം💫അഭിരുചിക്കനുസരിച്ചുള്ള കേരളീയ ഭക്ഷണം… കൂടാതെ 🔷…