THAVANUR

മിടുക്കിയായറിൻഷ പുറത്തൂരിന്ഇനി ഐ.എ.എസ്എന്നസ്വപ്നംയാഥാർത്യമാക്കം

തവനൂരിലെ പ്രതീക്ഷാ ഭവനിൽ ഡിസംബർ മാസത്തിൻ സംഘടിപ്പിച്ച ഭിന്നശേഷി ദിനാഘോഷത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു റിൻഷ പുറത്തൂർ. കാഴ്ച പരിമിതിയുള്ള കുട്ടിയാണ് റിൻഷ . മുഖ്യാതിഥി പ്രസംഗത്തിനിടയിൽ തൻ്റെ സ്വപ്നമായ I. A. S പഠന ആഗ്രഹം വേദിയിൽ പറയുകയും, അതിന് സഹായ ഉപകരണമായ “ബ്രൈയിൻ റീഡർ ” ഉപകരണം ആവശ്യമാണെന്ന് പറയുകയും ചെയ്യുകയുണ്ടായി.
പരിപാടിയുടെ ഉദ്ഘാടകാനായി എത്തിയിരുന്ന തിരൂർ സബ്കലക്ടർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്
റിൻഷയുടെ ആഗ്രഹം പൂർത്തീകരിക്കുമെന്ന് ചടങ്ങിൽ ഉറപ്പു നൽകി.
സബ് കലക്ടർ ദിലീപ് കെ. കൈ നിക്കരയുടെ നേതൃത്വത്തിൽ ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ സമീർ മച്ചിങ്ങൽ, മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ,
ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, സൂപ്രണ്ട് ഐഷാബീവി,
സ്കൂൾ കൗൺസിലർ ദീപാ ദിവാകരൻ അടങ്ങുന്ന സംഘം ഉദാരമതികളിൽ നിന്നും ഉപകരണത്തിന് ആവശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്തി.ഇതിൻ പകുതിയോളം രൂപ ഡോ. ഷാജി അറയ്ക്കൻ ഇതിലേക്ക് നൽകി. തുടർന്ന് ഉപകരണം വാങ്ങുകയും ചെയ്തു.

തവനൂർ പ്രതീക്ഷാഭവനിൽ സംഘടിപ്പിച്ച ” ഹൃദയപൂർവ്വം റിൻഷക്ക് ” പരിപാടി തിരൂർ
സബ് കലക്ടർ ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്യ്തു. ചടങ്ങിൽ ബ്രൈൻ റീഡർ ഉപകരണം റിൻഷ പുറത്തൂരിന് സബ് കലക്ടർ കൈമാറി.
ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസർ സമീർ മച്ചിങ്ങൽ അദ്ധ്യക്ഷനായി.മെഡിക്കൽ ഓഫീസർ ഡോ. ഷാജി അറയ്ക്കൽ, പഞ്ചായത്ത് സെക്രട്ടി ടി.അബ്ദുൾ സലീം,
ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് പ്രശാന്തിയിൽ, പ്രതീക്ഷാഭവൻ സൂപ്രണ്ട് ഐഷാബീവി, സ്കൂൾ
കൗൺസിലർ ദീപാ ദിവാകരൻ, ചിൽഡ്രസ് ഹോം സൂപ്രണ്ട് എൻ.ടി. സൈനബ, മുല്ലപ്പിള്ളി ബാലചന്ദ്രൻ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.
മറുപടിയിൽ റിൻഷ പുറത്തൂർ തനിക്ക് മാതൃകയായ സബ് കലക്ടറിൽ നിന്നും ഉപകരണം ഏറ്റുവാങ്ങുന്നതിൽ സന്തോഷവും,
ചേർത്തു നിർത്തിയതിൽ സന്തോഷവും രേഖപ്പെടുത്തി.തുടർന്ന് പാട്ടുകൾ പാടിയാണ് അവർ വേദി വിട്ടത്.
മുൻ ഇന്ത്യൻ രാഷ്ട്രപതി ശ്രീമാൻ റാം നാഥ് കോവിന്ദിൽ നിന്ന് മികച്ച സൃഷ്ടിപരമായ കഴിവുള്ള കുട്ടിക്കുള്ള ദേശീയ അവാർഡ്
2019 ൽ ബെസ്റ്റ് ക്രിയേറ്റീവ് ചൈൽഡ് നാഷണൽ അവാർഡ് വിന്നർ – (ഉജ്വല ബാല്യം പുരസ്കാരം) ജേതാവു കൂടിയാണ് റിൻഷ പുറത്തൂർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button