CHANGARAMKULAMLocal news
ക്രിക്കറ്റ് കളിക്കിടെ പോലീസ്; ഓടി രക്ഷപ്പെട്ട കൗമാരക്കാർക്ക് വിനയായത് എടുക്കാൻ മറന്ന മൊബൈൽ

ചങ്ങരംകുളം: ലോക്ക് ഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് കളിച്ചിരുന്ന കൗമാര സംഘം പോലീസിന് മുന്നില്‍ കുടുങ്ങി.കഴിഞ്ഞ ദിവസം വൈകിയിട്ട് 6 മണിയോടെ ചിയ്യാനൂര്‍ പാടത്ത് ക്രിക്കറ്റ് കളിയില്‍ ഏര്‍പ്പെട്ട 9 പേരടങ്ങുന്ന കൗമാര സംഘമാണ് പോലീസിന് മുന്നില്‍ കുടുങ്ങിയത്.പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടെങ്കിലും ബൈക്കുകളും മൊബൈലുകളും പോലീസിന്റെ കയ്യില്‍ കംടുങ്ങിയത് കൗമാരക്കാര്‍ക്ക് വിനയായി.
ചങ്ങരംകുളം സ്റ്റേഷനില്‍ ഹാജറായ 9 പേര്‍ക്കും പിഴ ചുമത്തി താക്കീത് നല്കി വിട്ടയക്കുകയും ചെയ്തു.പ്രദേശത്തെ കളി സ്ഥലങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും നിയന്ത്രണം ലംഘിച്ച് കളിക്കാനിറങ്ങുന്നവര്ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്നും സിഐ സജീവ് പറഞ്ഞു.
