മാലിന്യ സംസ്കരണം രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു


വട്ടംകുളം പഞ്ചായത്തിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു ഡീസമ്പർ മുതൽ മാർച്ച് വരേനടന്നിരുന്ന ക്യാമ്പയിൻ ഒന്നാം ഘട്ടം ഹരിതസഭ നടത്തി പൂർത്തീകരിക്കുകയും അതിന്റെ റിവ്യൂ നടത്തി കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്ത ശേഷം രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് വളരെ കൃത്യമായ രീതിയിലുള്ള ടൈം ഷെഡ്യൂൾ വെച്ചു നടത്തുന്ന പരിപാടിയുടെ തുടക്കം എടപ്പാൾ കേന്ദ്രീകരിച്ചു എല്ലാ ആളുകൾക്കും മുന്നറിയിപ്പ് കൊടുക്കുന്നതിന്നായി ,വ്യാപാരി വ്യവസ്സായി, ഏകോപനസമിതി,, സമിതി അംഗങ്ങൾ, തേരുവു കച്ചവടക്കാർ, എടപ്പാൾ IHRD അപ്ലിയ്ഡ് സയൻസ് കോളേജിലെ NSS കോളേജ് കുട്ടികൾ, എല്ലാവരും ഒത്തൊരുമിച്ചു ഒന്നാം ഘട്ട ബോധവത്കരണവും, മുന്നറിയിപ്പ് നോട്ടീസ് വിതരണവും (വേസ്റ്റുകൾ വലിച്ചെറിയുന്നത് ശിക്ഷാർഹമാണെന്ന് )അതിന്റെ നിയമനടപടികൾ നേരിടേണ്ടി വരുന്ന ഭവിശ്യത്തുകൾ എല്ലാം വിശദമാക്കി ജനങ്ങളുടെ ജാഗ്രതയെ ഉണർത്താനും,പിഴയീ ടാക്കുന്നതിനുള്ള നടപടികൾക്കു മുമ്പ് മുന്നറിയിപ്പ് നല്കാനും തുടക്കം കുറിച്ചു,എടപ്പാളിൽ നടന്ന പ്രാരമ്പ നടപടികൾക്ക് ഇന്ന് പഞ്ചായത്തിന് കീഴിലുള്ള ഹെൽത്ത് ഇൻസ്പെക്ടർ നജ്മത് സ്വാഗതം പറഞ്ഞുകൊണ്ട് തുടക്കമിട്ടു,ഹസ്സൈനാർ നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു,നമ്മൾ വലിച്ചെറിയുന്ന മലിന്യങ്ങളും പ്ലാസ്റ്റിക് വേസ്റ്റുകളും നമ്മുടെ ആരോഗ്യത്തിന്റെ ഹാനിക്ക് തന്നെ കാരണമാകുമെന്നും, രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ, രോഗപ്രതിരോധം തീർക്കലാണ് ഉത്തമം എന്നപോലെ, മണ്ണിനെ മലീമസമാക്കുന്ന മാലിന്യങ്ങൾ ഭൂമിയിൽ നിക്ഷേപിക്കാതെ ശാസ്ത്രീയമായി അതിനെ സംസ്ക രിക്കാനുള്ള സേവനങ്ങളുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങുമ്പോൾ, സഹകരിക്കാനും, സഹായിക്കാനും, ജനങ്ങൾ ഒപ്പമുണ്ടാകണമെന്ന് ഉദ്ഘടന വേളയിൽ പ്രസിഡന്റ്, മജീദ് കഴുങ്കിൽ ആവശ്യപ്പെട്ടു,മഴക്കാല രോഗങ്ങളിൽനിന്ന് മുക്തി നേടാൻ പാഴ്വസ്തുക്കളുടെ അലസമായ നിക്ഷേപം ഒഴിവാക്കണമെന്നും, അഭ്യർത്ഥിച്ചു,ഹസ്സൈനാർ നെല്ലിശ്ശേരി,
മണി, (ഏകോപനസമിതി അംഗം )അസീസ് കരിമ്പനക്കൽ, അബ്ദുല്ലക്കുട്ടി (മണി )രാജഗോപാൽ, മുരളി കുറ്റിപ്പാല, NSS പ്രതിനിധികൾ, IHRD അംഗങ്ങൾ, NSS, കോർഡിനേറ്റർ മണിവർണൻ,Ihrd, അപ്പ്ലെയ്ഡ് സൈൻസ് കോളേജ് വിദ്യാർത്ഥികൾ, IRTC കോർഡിനേറ്റർ അമൃത എന്നിവരും സംബന്ധിച്ചു,

