മാലിന്യ മുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകൾ വിതരണം ചെയ്തു.
April 17, 2023
മാലിന്യ മുക്ത നഗരസഭയുടെ ഭാഗമായി പൊന്നാനി നഗരസഭയിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം ബായോബിന്നുകൾ വിതരണം ചെയ്തു. പൊന്നാനി നഗരസഭയുടെ 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിതരണം. വിവിധ വാർഡുകളിൽ നിന്നുമായി 955 പേർക്കാണ് ബിൻ നൽകുന്നത്. 3080 രൂപ വില വരുന്ന ബയോബിനിന് പത്ത് ശതമാനം രൂപയാണ് ഗുണഭോക്തൃ വിഹിതം.നഗരസഭാ ഓഫീസിൽ വച്ച് നടന്ന വിതരണോദ്‌ഘാടനം ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ് ചെയർ പേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീനാ സുദേശൻ, കൗൺസിലർമാരായ പി.വി അബ്ദുൾ ലത്തീഫ്, അശോകൻ, കെ.വി ബാബു, ഷാഫി, അഡ്വ. ബിൻസി ഭാസ്കർ, ബീവി, ഷഹീറാബി, ക്ലീൻ സിറ്റി മാനേജർ സുബ്രഹ്മണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.