മാലിന്യ മുക്തത്തിനൊരുങ്ങി തവനൂർ ഗ്രാമപഞ്ചായത്ത്

തവനൂർ | മാലിന്യമുക്തം നവകേരളം പ്രവർത്തനത്തിന്റെ ഭാഗമായി തവനൂരിൽ ശുചിത്വ ബോർഡുകൾ സ്ഥാപിച്ചു. അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തിന്റെ ഭാഗമായി തവനൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ ടൗണുകളും ശുചിത്വ ടൗണുകൾ ആക്കി മാറ്റുകയും അവിടെ ശുചിത്വ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിനായി എല്ലാ ടൗണുകളിലും ബിന്നുകളും സ്ഥാപിച്ചിട്ടുണ്ട്. ശുചിത്വ ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവദാസ് ടിവി നിർവഹിച്ചു. പഞ്ചായത്തംഗം എം. പി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി.സുരേഷ് കുമാർ, മാലിന്യ മുക്തം ക്ലസ്റ്റർ കോ കോർഡിനേറ്റർ ഭരതൻ, പി സുരേന്ദ്രൻ ,രാജേഷ് പ്രശാന്തിയിൽ എന്നിവർ പങ്കെടുത്തു. മാലിന്യ മുക്തം നവകേരളം പ്രവർത്തങ്ങളുടെ ഭാഗമായി 2025 മാർച്ച് 29 ന് പഞ്ചായത്തിൽ ശുചിത്വ സന്ദേശ റാലിയും ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്ത് പ്രഖ്യാപിക്കുന്ന ചടങ്ങും നടക്കും.എം.എൽ. എ. ഡോ. കെ. ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിക്കും
