MALAPPURAM

പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം കവർന്ന കേസിൽ ആറ് പേർ പിടിയിൽ

മലപ്പുറം: കോഡൂരിൽ പൂട്ടി കിടന്ന വീടിനുള്ളിൽ നിന്ന് 17 പവനോളം സ്വർണാഭരണം മോഷണം പോയ  കേസിൽ ആറ് പേർ പിടിയിൽ. കോഡൂർ സ്വദേശികളായ തറയിൽ വീട്ടിൽ അബ്ദുൽ ജലീൽ (28), കടമ്പടത്തൊടി വീട്ടിൽ മുഹമ്മദ് ജസിം(20), പിച്ചമടയത്തിൽ ഹാഷിം (25), ഊരത്തൊടി വീട്ടിൽ റസൽ (19), പൊന്മള സ്വദേശി കിളിവായിൽ വീട്ടിൽ ശിവരാജ്(21), ഒതുക്കുങ്ങൽ സ്വദേശി ഉഴുന്നൻ വീട്ടിൽ മുഹമ്മദ് മുർഷിദ്(20) എന്നിവരെയാണ് മലപ്പുറം പോലീസ് പിടികൂടിയത്. 

ഈമാസം 25ന് കോഡൂർ സ്വദേശി കോതൻ നിസാർ നൽകിയ പരാതിയിലാണ് നടപടി. പ്രതികളിൽ നിന്ന് മോഷണം പോയ രണ്ട് സ്വർണവളകൾ കണ്ടെടുത്തു. ബാക്കി സ്വർണം മലപ്പുറത്തുള്ള വിവിധ സ്വർണ കടകളിൽ വിറ്റതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ജോബി തോമസ്, എസ് ഐമാരായ അമീറലി, അബ്ദുൽ നാസർ, ഗിരീഷ്, പ്രൊബേഷൻ എസ് ഐ. മിഥുൻ, എ എസ് ഐ അജയൻ, സി പി ഒ മാരായ ആർ ഷഹേഷ്, കെ കെ ജസീർ, ദിനു ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button