മഞ്ചേരി: മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി മഞ്ചേരി നഗരസഭ ആരോഗ്യ വിഭാഗം. നഗരസഭ വാർഡ് 14 ൽ സ്വകാര്യ ഹോട്ടലിന് പിറകുവശത്തുള്ള കിണറിൽ മാലിന്യങ്ങൾ തള്ളിയവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഈ ഭാഗത്ത് മാലിന്യം അലക്ഷ്യമായി തള്ളുന്നതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ ഷറീന ജവഹർ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ക്ലീൻ സിറ്റി മാനേജർ ജെ.എ. നുജൂമിന്റെ നിർദേശപ്രകാരമാണ് നഗരസഭ ഹെൽത്ത് എൻഫോഴ്സ്മെന്റ് വിഭാഗം സ്ഥലത്ത് പരിശോധന നടത്തിയത്. കിണറിനകത്തും ഇടവഴികളിലുമായി മാലിന്യം അലക്ഷ്യമായി തള്ളുന്നതായി കണ്ടെത്തി.
തുടർന്ന് നഗരസഭ ശുചീകരണം വിഭാഗം തൊഴിലാളികളെ ഉപയോഗിച്ച് പരിശോധിച്ചതിൽ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്തി നോട്ടീസ് നൽകി. നേരത്തെയും ഈ പ്രദേശത്ത് മാലിന്യം തള്ളിയവർക്ക് നോട്ടീസ് നൽകിയിരുന്നു. മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി. രതീഷ്, എൻ.സി. ആതിര, ആരോഗ്യ വിഭാഗം ജീവനക്കാരായ ഗോപകുമാർ, ബാലൻ, ഡ്രൈവർ പി. ജയേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ചങ്ങരംകുളം: സ്റ്റേറ്റ് ഹൈവേയിൽ റോഡിൻ്റെ ഇരുവശങ്ങളിലും അപകടകരമാം വിധം വിധം കേടുവന്ന വാഹനങ്ങൾ നിർത്തിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വർക്ക്ഷോപ്പ് ഉടമക്ക്…
തിരുവനന്തപുരം: വി എസ് എന്ന ജനപ്രിയ നേതാവിന്റെ വിയോഗം കേരള ജനതയ്ക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും വലിയ നഷ്ടമെന്ന് കെപിസിസി അധ്യക്ഷൻ…
മലയാള സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സിനിമാ കോണ്‍ക്ലേവ് അടുത്തമാസം നടക്കും. സംസ്ഥാനത്ത് ഒരു സിനിമാ…
ഗൂഗിളിന്റെ വാർഷിക “Made by Google” ഹാർഡ്വെയർ ഇവന്റ് ഓഗസ്റ്റ് 20-ന് ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടക്കും. ഈ പരിപാടിയിൽ…
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ…
ഓഗസ്റ്റ് 25ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്നു💫15ദിവസ പാക്കേജ്💫മിതമായ നിരക്ക്💫സ്ഥിരം അമീറുമാർ💫ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം💫അഭിരുചിക്കനുസരിച്ചുള്ള കേരളീയ ഭക്ഷണം… കൂടാതെ 🔷…