Categories: Machery

മഞ്ചേരി അഗ്നിരക്ഷാനിലയ നിർമാണം പാതിവഴിയിൽ

&NewLine;<p class&equals;"wp-block-paragraph">മഞ്ചേരി &colon; സർക്കാർ അനുവദിച്ച ഫണ്ട് തികയാതെ വന്നതോടെ മഞ്ചേരിയിലെ അഗ്നിരക്ഷാ നിലയത്തിന്റെ നിർമാണം പാതിവഴിയിൽ നിലച്ചു&period; കരുവമ്പ്രത്ത് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് വിട്ടുനൽകിയ 50 സെന്റ് ഭൂമിയിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അഗ്നിരക്ഷാനിലയം പണിയുന്നത്&period; രണ്ടുനിലകളിലായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാനായിരുന്നു പദ്ധതി&period; ഇതിനായി മൂന്നുകോടി രൂപയും സർക്കാർ അനുവദിച്ചു&period; എന്നാൽ ഗ്രൗണ്ട് ഫ്ലോറും ഒന്നാംനിലയും പണിതപ്പോഴേക്കും ഫണ്ട് തീർന്നു&period; നേരത്തെ തയ്യാറാക്കിയ കെട്ടിടത്തിന്റെ രൂപത്തിലും മറ്റും മാറ്റങ്ങൾവന്നതാണ് ഫണ്ട് തികയാതെവരാൻ കാരണം&period; സർക്കാർ കനിഞ്ഞെങ്കിൽ മാത്രമേ ഇപ്പോൾ പണിത കെട്ടിടം ഉപയോഗപ്പെടുത്താൻ സാധിക്കൂ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇനിവേണ്ടത് 1&period;17 കോടി<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മൂന്നുകോടി ചെലവഴിച്ച് പണിത കെട്ടിടത്തിന്റെ താഴെനിലയിൽ ജീപ്പുകളും ഹെവി വാഹനങ്ങളും നിർത്തിയിടുന്നതിനുള്ള ഗാരേജ്&comma; മെക്കാനിക്കൽ റൂം&comma; ഇലക്ട്രിക്കൽ റൂം&comma; ഇന്ധനം സൂക്ഷിക്കുന്നതിനുള്ള മുറി&comma; വാച്ച്മാൻ റൂം എന്നിവയും ഒന്നാം നിലയിൽ ഓഫീസ്&comma; ഇലക്ട്രിക്കൽ ഡിബി റൂം&comma; വൈദ്യപരിശോധന മുറി&comma; റെക്കോഡ് റൂം&comma; ശൗചാലയങ്ങൾ&comma; സ്റ്റേഷനറി റൂം&comma; സ്റ്റേഷൻമാസ്റ്റർ കാര്യാലയം&comma; ഡോർമെറ്ററി തുടങ്ങിയവയുമാണ് സജ്ജമാക്കിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">കെട്ടിടം ഉപയോഗ യോഗ്യമാക്കണമെങ്കിൽ ഗേറ്റ്&comma; ചുറ്റുമതിൽ&comma; ടൈൽവിരിക്കൽ&comma; പ്ലമ്പിങ് ജോലികൾ&comma; അൻപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള വെള്ളടാങ്ക്&comma; ബാത്ത് റൂം എന്നിവ ഒരുക്കണം&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">സ്ഥിരമായി വെള്ളം ശേഖരിക്കാനുള്ള കിണറും കുഴിക്കണം&period; ഇതിനായി 1&period;17 കോടി രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് സർക്കാരിന് കൈമാറിയിട്ടുണ്ട്&period; ഉടൻ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അഗ്നിരക്ഷാ ജീവനക്കാർ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പ്രവർത്തനം വാടകക്കെട്ടിടത്തിൽ<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">വർഷങ്ങളായി കച്ചേരിപ്പടിയിലെ നഗരസഭയുടെ വാടകക്കെട്ടിടത്തിൽ അസൗകര്യങ്ങൾക്ക് നടുവിലാണ് മഞ്ചേരിയിലെ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്&period; സ്ഥലപരിമിതി കാരണം ഐജിബിടി ബസ് സ്റ്റാൻഡിലാണ് സേനയുടെ വാഹനങ്ങളും മറ്റു ഉപകരണങ്ങളുമെല്ലാം നിർത്തിയിടുന്നത്&period; അരുകിഴായയിലെ ക്ഷേത്രക്കുളത്തിൽനിന്നാണ് എൻജിനുകളിലേക്കുള്ള വെള്ളം ശേഖരിക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഫയർ ഓഫീസും&comma; റസ്റ്റ് റൂമും വെവ്വേറെ സ്ഥലത്തായതിനാൽ ജീവനക്കാർ പ്രയാസപ്പെടുന്നുണ്ട്&period; പലപ്പോഴും ഫയർ എൻജിനുസമീപം കട്ടിലിട്ടാണ് ജീവനക്കാർ കിടന്നുറങ്ങുന്നത്&period; ഇവിടെ മഴപെയ്താൽ ചോർന്നൊലിക്കുന്ന അവസ്ഥയുമുണ്ട്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

എസ് എസ് എഫ് വെസ്റ്റ് ജില്ലാ സാഹിത്യോൽസവിന് പരിസമാപ്തി; തിരൂരങ്ങാടി ഡിവിഷന് കിരീടം

എടപ്പാൾ:സർഗവസന്തം പെയ്തിറങ്ങി വെസ്റ്റ് ജില്ലാ സാഹിത്യോത്സവിന് തിരശ്ശീല വീണു.രണ്ട് ദിനരാത്രങ്ങൾ അക്ഷരാർഥത്തിൽ നന്മയുടെയും നേരിൻ്റെയും കലാവിരുന്നൊരുക്കിയ ധർമാധിഷ്ഠിത കലാമേളക്ക് പരിസമാപ്തി…

2 hours ago

കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ പിടിച്ചെടുത്ത് ജനകീയ കൃക്ഷിക്ക് സൗകര്യമൊരുക്കണം

എടപ്പാൾ: കായലിനോട് ചേർന്ന പുറംമ്പോക്ക് ഭൂമികൾ സ്വകാര്യ വ്യക്തികൾ പിടിച്ചെടുത്തത് തിരിച്ചുപിടിക്കാനുള്ള നടപടി പഞ്ചായത്തുകൾ സ്വീകരിക്കണമെന്നും അവിടെ ജനകീയ കൃഷിക്ക്…

2 hours ago

കെ.എൻ.എം ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന സംഗമം സംഘടിപ്പിച്ചു

ചങ്ങരംകുളം: വ്യക്തി സംസ്കരണം സമൂഹ നന്മക്ക് എന്ന ലക്ഷ്യത്തോടെ ചങ്ങരംകുളം മണ്ഡലം ബഹുജന സംഗമം സംഘടിപ്പിച്ചു വളയംകുളം അസ്സബാഹ് ആർട്സ്…

2 hours ago

തൂഫാൻ ഓപ്പറേഷന് പിന്തുണയുമായി വിസ്ഡം

കുറ്റിപ്പുറം : ലഹരി വ്യാപനത്തിനെതിരെയുള്ള സംസ്ഥാന സർക്കാർ നീക്കം സ്വാഗതാർഹമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മലപ്പുറം സൗത്ത് ജില്ലാ…

3 hours ago

ഓപ്പറേഷൻ തൂഫാൻ; കുറ്റിപ്പുറം മഞ്ചാടിയിൽ വൻ രാസ ലഹരി വേട്ട

അര കിലോ ഗ്രാമോളം MDMA യുമായി തിരൂർ കൂട്ടായി സ്വദേശി കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ കുറ്റിപ്പുറം: ജില്ലയിലെ കോട്ടക്കൽ, തിരൂർ,…

3 hours ago

പെരുമ്പിലാവിൽ യുവതിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരുമ്പിലാവ് ആൽത്തറ കൊടമുക്ക് പൂയംകുളത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തലപ്പിള്ളിപ്പറമ്പിൽ സജീവിന്റെ ഭാര്യ ആതിരയാണ് മരിച്ചത്. 33 വയസ്സായിരുന്നു.എടപ്പാളിലെ…

2 days ago