Categories: ENTERTAINMENT

മാലയിലെ പുലിപ്പല്ല് ലോക്കറ്റ്: സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കാനൊരുങ്ങി വനംവകുപ്പ്

&NewLine;<p><em>കൊച്ചി<&sol;em> കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലുണ്ടെന്ന പരാതിയില്‍ വനംവകുപ്പ് നോട്ടീസ് നല്‍കും&period; സുരേഷ് ഗോപി ധരിച്ചതായി കണ്ട മാല ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാകും നോട്ടീസ് നല്‍കുക&period; റാപ്പര്‍ വേടന്‍ &lpar;ഹിരണ്‍ദാസ്&rpar; പുലിപ്പല്ല് കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട വിഷയവും ഉയര്‍ന്നുവന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ ലോക്കറ്റുള്ള മാല ധരിച്ചെന്ന് കാണിച്ച് പരാതികളും വന്നിരുന്നു&period; ഇതിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്&period; മാലയിലെ ലോക്കറ്റിലുള്ളത് യഥാര്‍ഥത്തിലുള്ള പുലിപ്പല്ലാണോ എന്ന് പരിശോധിക്കും&period; വനം-വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ രണ്ടാംഭാഗത്തിലാണ് പുലി ഉള്‍പ്പെട്ടിട്ടുള്ളത്&period; പാരമ്പര്യമായി കൈമാറി ലഭിച്ചതാണെങ്കിലും പുലിപ്പല്ല് സൂക്ഷിക്കാന്‍ പാടില്ല&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>വാടാനപ്പള്ളി സ്വദേശിയും ഐഎന്‍ടിയുസി യുവജന വിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ എ&period;എ&period; മുഹമ്മദ് ഹാഷിമാണ് സുരേഷ് ഗോപിക്കെതിരേ പരാതി നല്‍കിയത്&period; പുലിപ്പല്ല് മാല ധരിച്ച് നടക്കുന്ന സുരേഷ് ഗോപിയുടെ ദൃശ്യങ്ങള്‍ സഹിതം സംസ്ഥാന പോലീസ് മേധാവിക്കാണ് ഹാഷിം പരാതി നല്‍കിയിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>സുരേഷ് ഗോപി ചെയ്തത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ആരോപിക്കുന്നു&period; പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും നിയമം സംരക്ഷിക്കാന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സുരേഷ് ഗോപിയുടെ നിയമലംഘനം ഭരണഘടനാലംഘനവും ഗുരുതരമായ കൃത്യവിലോപവുമാണെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു&period;<br><&sol;p>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

2 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

4 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

4 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

4 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

7 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

8 hours ago