Categories: Uncategorized

ബുധനാഴ്ച നടക്കുന്ന അഖിലേന്ത്യ പണിമുടക്ക്‌ കേരളത്തിൽ സമ്പൂർണമാകും

&NewLine;<p>തിരുവനന്തപുരം&colon;കേന്ദ്ര സർക്കാരിന്റെ തൊഴിലാളിദ്രോഹ&comma; കർഷകവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തുന്ന അഖിലേന്ത്യ പണിമുടക്ക്‌ സംസ്ഥാനത്ത്‌ സമ്പൂർണമാകും&period; എട്ടിന്‌ അർധരാത്രി മുതൽ ഒമ്പതിന്‌ അർധരാത്രിവരെ 24 മണിക്കൂറാണ്‌ പണിമുടക്ക്‌&period; തൊഴിലാളികളും കേന്ദ്ര&comma; സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും പൊതുമേഖലാ ജീവനക്കാരും ബാങ്കിങ്‌&comma;- ഇൻഷുറൻസ്‌ ജീവനക്കാരും അണിചേരും&period; സംയുക്ത കിസാൻ മോർച്ച പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌&period;കർഷക&comma; കർഷകത്തൊഴിലാളി സംഘടനകൾ പിന്തുണ അറിയിച്ചിട്ടുണ്ട്‌&period; വാണിജ്യ&comma; വ്യവസായ മേഖലയിലെയും റോഡ്‌ ഗതാഗതം&comma; നിർമാണം&comma; മത്സ്യബന്ധനം എന്നീ മേഖലകളിലെ തൊഴിലാളികളും പണിമുടക്കുമെന്ന്‌ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജനറൽ കൺവീനർ എളമരം കരീം വാർത്താസമ്മേളനത്തിൽ അറിയിച്ചു&period; സിഐടിയു&comma; ഐഎൻടിയുസി&comma; എഐടിയുസി&comma; എൽപിഎഫ്‌&comma; യുടിയുസി&comma; എച്ച്‌എംഎസ്‌&comma; സേവ&comma; ടിയുസിഐ&comma; എൻഎൽസി&comma; ടിയുസിസി&comma; ജെഎൽയു&comma; എൻഎൽയു&comma; കെടിയുസി എസ്‌&comma; കെടിയുസി എം&comma; ഐഎൻഎൽസി&comma; എൻടിയുഐ&comma; എച്ച്‌എംകെപി തുടങ്ങിയവ പങ്കെടുക്കും&period; വരുംദിവസങ്ങളിൽ പഞ്ചായത്തുകളിൽ കാൽനട ജാഥ നടത്തും&period; തൊഴിലാളികൾ ഒമ്പതിന്‌ 1020 സമരകേന്ദ്രങ്ങളിൽ ഒത്തുചേരും&period;തലസ്ഥാനത്ത്‌ പതിനായിരത്തിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന പ്രകടനവും രാജ്‌ഭവനു മുന്നിൽ കൂട്ടായ്‌മയും നടത്തും&period; അവശ്യ സർവീസുകൾ&comma; പാൽ&comma; പത്രവിതരണം എന്നിവയെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു&period; കെ എൻ ഗോപിനാഥ്‌&comma; സി ജയൻബാബു &lpar;സിഐടിയു&rpar;&comma; ടോമി മാത്യു &lpar;എച്ച്‌എംഎസ്‌&rpar;&comma; സോണിയ ജോർജ്‌ &lpar;സേവ&rpar;&comma; സജിത്‌ ലാൽ &lpar;എഐടിയുസി&rpar;&comma; കവടിയാർ ധർമൻ &lpar;കെടിയുസി എസ്‌&rpar; എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

1 hour ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

3 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

3 hours ago

ദൈവനാമത്തിൽ സത്യപ്രതിജ്ഞ, കേരളത്തിൻ്റെ മുഖ്യമന്ത്രിയായി വിഡി സതീശൻ അധികാരമേറ്റു; ആവേശക്കടലായി തലസ്ഥാന നഗരി

തിരുവനന്തപുരം കേരളത്തിൻ്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിഡി സതീശൻ അധികാരമേറ്റു. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ്…

3 hours ago

വി ഡി സതീശൻ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേൽക്കും;

മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും പതിനാല് പുതുമുഖങ്ങൾ അടക്കം ഇരുപത് യുഡിഎഫ് മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും തിരുവനന്തപുരം: കേരളത്തിന്റെ പതിനാറാം…

6 hours ago

കനത്ത മഴയിൽ ചങ്ങരംകുളം സംസ്ഥാന പാതയിൽ മരം കടപുഴകി വീണു

ചങ്ങരംകുളം:കനത്ത മഴയെ തുടർന്ന് സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് കൂറ്റൻമരം കടപുഴകി വീണ് വലിയ അപകടം ഒഴിവായി.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ…

6 hours ago