EDAPPALLocal news
മാറാ വേദനയ്ക്ക് മരുന്നാകാം :
മാറാ വേദനയ്ക്ക് മരുന്നാകാം :
ക്യാംപയിനുമായി ദാറുൽ ഹിദായ പൂക്കരത്തറ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്


എടപ്പാൾ : കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന
രോഗികൾക്ക് ആശ്വാസമായിമാറിയിരിക്കുകയാണ് പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ എൻ.എസ്സ്., സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്.
നിർധന രോഗികൾക്ക് മരുന്ന് വാങ്ങി വീട്ടിലെത്തിച്ചു നൽകുന്ന
“മാറാ വേദനക്ക് മരുന്ന് ആകാം നമുക്ക്” എന്ന
ക്യാംപയിൻതിങ്കളാഴ്ച സ്കൂളിൽ
ആരംഭിച്ചു. ക്യാമ്പയിൻ്റെ ഭാഗമായി പണം സ്വരൂപിച്ച് രോഗികൾക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകി.പി റ്റി എ പ്രസിഡൻറ് കേ കമ്മുണ്ണി
യുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി എടപ്പാൾ പഞ്ചായത്ത് പ്രസിഡൻ്റ് സി വി സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ കേ എം ബെൻഷ , ഹെഡ്മാസ്റ്റർ വി ഹമീദ്, എൻഎസ്എസ് വളണ്ടിയർമാർ ആയ വൃന്ദ എം കെ, പ്രണവ് ആർ, സ്കൗട്ട് മാസ്റ്റർ അബ്ദുൽ മുനീർ എ പി , ഗൈഡ് ക്യാപ്റ്റൻ ഷമീറ പിവി, ഹഫ്‌സത്ത് എ പി , ജുമാന, നിഹാൽ
തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
