മാറഞ്ചേരി പഞ്ചായത്തിലെ പുറങ് പഴയ കടവ് ടൂറിസം ഡെസ്റ്റിനേഷനാകും


കേരള സർക്കാർ പദ്ധതിയായ ഡെസ്റ്റിനേഷൻ ചലഞ്ചിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവും ഉൾപ്പെടുത്തുന്നതിന് പ്രൊപോസൽ സമർപ്പിച്ചു . ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേർന്ന് കൊണ്ടാണ് പദ്ധതി നടപ്പാക്കുക . മാറഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ളതും കുണ്ടുകടവ് സെന്ററിന് അടുത്തുള്ളതുമായ പഴയ കടവ് പുഴ പുറമ്പോക്ക് ഭൂമിയിൽ ആണ് പദ്ധതി യാഥാർഥ്യമാകുക. പെരുമ്പടപ്പ് ബ്ലോക്ക് പ്രെസിഡണ്ട് അഡ്വ. ഇ. സിന്ധു , തദ്ദേശ ഭരണ അസിസ്റ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ അജിത്കുമാർ , AE രെഷ്മ , ടൂറിസം വകുപ്പ് എം പാനൽ ആർക്കിടെക്റ്റ് വിജയൻ , ജനപ്രതിനിധികളായ ബ്ലോക്ക് മെമ്പർ KC ശിഹാബ് , ഗ്രാമ പഞ്ചായത്ത് അംഗം നിഷാദ് അബൂബക്കർ , BDO KJ അമൽദാസ് ജി ഇ ഒ . ടി ജമാലുദ്ധീൻ അടക്കമുള്ളവർ സ്ഥലം സന്ദർശിച്ചു .

ആളുകൾക്ക് ഒത്തു കൂടുന്നതിനും , വിനോദത്തിനും എല്ലായിടത്തും പൊതു ഇടങ്ങൾ ഒരുക്കുക എന്ന ലക്ഷ്യതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികൾ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്നതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഇ സിന്ധു അറിയിച്ചു .
ആളുകൾക്ക് വിനോദത്തിനും വിശ്രമത്തിനു മായുള്ള കേന്ദ്രം , വിവിധ കലാസാംസ്കാരിക പരിപാടികൾ അവതരിപ്പിക്കാനുള്ള ഓപ്പൺ എയർ പോഡിയം , റെയിൻ ഹട്ട് , ഫിഷിങ് ഡക്ക് , ബോട്ട് ജെട്ടി. ഓപ്പൺ ജിം , അടക്കമുള്ള പദ്ധതിയാണ് രൂപകൽപ്പന ചെയ്യുന്നത്.
