KERALA
മാനവികതയുടെ സന്ദേശമാണ് ഈദുൽ ഫിത്വർ ; പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
![](https://edappalnews.com/wp-content/uploads/2023/04/957233.jpg)
![](https://edappalnews.com/wp-content/uploads/2023/04/IMG-20230307-WA0008-1024x1024.jpg)
വിശ്വാസികൾക്ക് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാനവികതയുടെ സന്ദേശമാണ് ഈദുൽ ഫിത്വർ എന്ന മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയാണ് ഈദുൽഫിത്വർ.
ചെറിയപെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ വെള്ളി ശനി ദിവസങ്ങളിൽ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാൾ ശനിയാഴ്ച ആയതിനാൽ അന്നുകൂടി അവധി പ്രഖ്യാപിച്ചു. ശനിയാഴ്ചയും അവധി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു
![](http://edappalnews.com/wp-content/uploads/2025/01/logo.png)