Categories: KERALA

മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല; ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം

കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ് നൽകി.

ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ മാധ്യമ രംഗത്തെ സമ്പൂർണ്ണ സംഗമം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പ്രമേയത്തിലൂടെ സംഗമം അനുശോചനം രേഖപ്പെടുത്തി.മുനീർ പാറക്കടവത്ത് പ്രമേയവതരിപ്പിച്ചു. മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളകേസുകൾ, മാധ്യമ സ്വാതന്ത്ര്യം ഹനിക്കുന്ന പ്രവണതകൾ, ഓൺലൈൻ മാധ്യമപ്രവർത്തകരോടുള്ള നിഷേധാത്മക സമീപനം എന്നിവക്കെതിരെ സി.ഡി.സുനീഷ്, സുജിത്ത് ദർശൻ, ആര്യ ഉണ്ണി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.

ഓൺലൈൻ മാധ്യമപ്രവർത്തകരെയും പ്രൊഫഷണൽ മാധ്യമ പ്രവർത്തകരായി അംഗീകരിക്കണമെന്നും ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര- കേരള സർക്കാരുകൾക്ക് നിവേദനം നൽകാനും കേന്ദ്ര ഓൺലൈൻ മാധ്യമ നയത്തിൽ ഭേദഗതികൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനും തീരുമാനമായി.

വാർത്തകൾ പരസ്യങ്ങൾ എന്നിവക്കായി പൊതു ജനങ്ങൾക്കുപകരിക്കും വിധം ഏക ജാലക സംവിധാനം ഏർപ്പെടുത്താനും തീരുമാനിച്ചു. ഒമാക് കുടുംബസംഗമവും ഓണാഘോഷവും ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ആഗസ്റ്റ് മാസം അവസാനം നടക്കും.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിക്കും.

ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പൂർണ്ണ സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണ് ഉദ്ഘാടനം ചെയ്തു. ഒമാക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം, ചാരിറ്റി ഫണ്ട് കൈമാറ്റം എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. അടുത്തിടെ വിവാഹിതരായ അവനീത് ഉണ്ണിക്കും അഞ്ജലിക്കും ചടങ്ങിൽ സ്വീകരണം നൽകി.ഒമാക് വയനാട് ജില്ലാ പ്രസിഡണ്ട് സി.വി.ഷിബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദിഖ്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തംഗം ജാസിർ പിണങ്ങോട് ,കണിയാമ്പറ്റ ഗ്രാമപഞ്ചായത്തംഗം പി.ലത്തീഫ്, സിജു പടിഞ്ഞാറത്തറ, ഡാമിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Recent Posts

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

12 hours ago

‘കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല, വേട്ടയാടാൻ അനുമതിയുണ്ട്’; നിലപാട് വ്യക്തമാക്കി കേന്ദ്രം.

ന്യൂഡൽഹി: വന്യജീവി സംഘർഷത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനാവില്ല. മനുഷ്യൻ്റെ ജീവനോ സ്വത്തിനോ അപകടകരമായി…

12 hours ago

കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്.

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു…

12 hours ago

വഖഫ് ഭേദഗതി നിയമം പിൻവലിക്കണം, ആൺ പെൺ കലർന്ന വ്യായാമമുറകളെ പ്രോത്സാഹിപ്പിക്കാനാകില്ല – ഫസൽ ഗഫൂർ

മലപ്പുറം: ജാതി സംവരണത്തോടൊപ്പം സോഷ്യൽ എക്കണോമിക്സ് സ്റ്റാറ്റസ് കൂടി ഉൾപ്പെടുന്ന ബീഹാർ മോഡൽ ജാതി സെൻസസ് കേരളത്തിലും നടപ്പിലാക്കണമെന്ന് എംഇഎസ്…

12 hours ago

ആകെയുണ്ടായിരുന്ന സഹോദരനും പോയി, മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു.

തിരുവനന്തപുരം: വക്കത്ത് കായല്‍ക്കരയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ സൂപ്പർമാർക്കറ്റിലെ സെയില്‍സ്മാൻ ആയിരുന്ന വെളിവിളാകം (ആറ്റൂർ തൊടിയില്‍) ബി.എസ്…

16 hours ago

മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസിന് അതിന്റേതായ രീതികളുണ്ട്; പിണറായി ക്ലാസെടുക്കേണ്ടെന്ന് സതീശൻ.

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചുള്ള പിണറായി വിജയന്റെ പരിഹാസത്തിന് മറുപടിയുമായി വിഡി സതീശൻ. കോൺഗ്രസിൽ താനടക്കം ആരും മുഖ്യമന്ത്രി സ്ഥാനാർഥിയല്ല.…

16 hours ago