‘മാധ്യമം’ ഹെൽത്ത് കെയറിന് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികളുടെ സഹായ ഹസ്തം.

‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോട്ടക്കൽ വലിയപറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച. തുക കൈമാറുന്നു. കോട്ടക്കൽ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കോട്ടക്കൽ വലിയപറമ്പ് ഗോൾഡൻ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂളിൽ നടന്ന പ്രത്യേക പരിപാടിയിൽ പ്രിൻസിപ്പൽ പി. അബ്ദുൽ ഖാദർ, സ്കൂൾ ലീഡേഴ്സ് അൻസബ് ഷാൻ, ബസ്ല എന്നിവരിൽ നിന്ന് മാധ്യമം മലപ്പുറം ബ്യുറോ ചീഫ് പി. ശംസുദ്ദീൻ തുക ഏറ്റുവാങ്ങി. 1,68,500 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ കെ. അബാൻ, ബാനിസ് ബിൻ ബന്ന, ഹൈസം ഇഷാൻ, കെ.ടി. ആദിൽ, നാസിഹ്, ഇസാൻ ജസീം, ദാനാ ജിനാൻ, അമീൻ ഷ, ഫസലുറഹ്മാൻ, ബെസ്റ്റ് മെൻറ്റർ സാമിന എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ മെമന്റൊ നൽകി ആദരിച്ചു. സ്കൂളിനുള്ള മാധ്യമത്തിന്റെ ഉപഹാരം പ്രിൻസിപ്പൽ ഏറ്റുവാങ്ങി. പ്രിൻസിപ്പൽ പി. അബ്ദുൽ ഖാദർ, ട്രസ്റ്റ് ചെയർമാൻ പി.കെ. ഹബീബ് ജഹാൻ, സെക്രട്ടറി കെ.വി. ഫൈസൽ, സ്കൂൾ സി.ഇ.ഒ അബ്ദുറഹ്മാൻ, പി.ആർ സെക്രട്ടറി കെ.വി. അബ്ദുൽ ഹമീദ്, സ്റ്റാഫ് സെക്രട്ടറി ഫെബിന, അധ്യാപകരായ തൗഫീഖ് അസ്ലം, സമീഹ, സ്കൂൾ ഹെൽത്ത് കെയർ കോഓഡിനേറ്റർ എൻ. കെ. മുഹ്സിന ജഹാൻ, മാധ്യമം പ്രതിനിധി എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.
