Alamkode

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഇന്ന് വൈകിയിട്ട് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് മൂന്നര കോടി മുടക്കി നിര്‍മ്മിച്ച പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിയിട്ട് 3 മണിക്ക് മന്ത്രി വി അബ്ദുറഹിമാന്‍ നിര്‍വഹിക്കും.പി നന്ദകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.അബ്ദുസമദ് സമദാനി എംപി,പിപി സുനീര്‍ എംപി,മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍,ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് ഇ സിന്ധു,തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.സാംസ്കാരിക സെമിനാർ, മുന്‍ മെമ്പര്‍മാരെ ആദരിക്കല്‍ എന്നിവയും നടക്കും.തുടര്‍ന്ന് ഡബ്ബ ബീറ്റ്സ് ഒരുക്കുന്ന മ്യൂസിക്കല്‍ പ്രോഗ്രാം അരങ്ങേറും.ഉദ്ഘാടനത്തോടനുബന്ധിച്ച് ആലംകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും.29ന് ഞായറാഴ്ച വൈകിയിട്ട് 3ന് ഉന്നതവിജയം നേടിയവർക്ക് ആദരവ്, മെന്റലിസ്റ്റ് താഹിര്‍ അലി ഒരുക്കുന്ന മൈന്റ് ഇല്ല്യൂഷന്‍, മെലോമാനിക് ഫോക്ക് മ്യൂസിക്കല്‍ നൈറ്റും അരങ്ങേറും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button