CHANGARAMKULAM
മഴതുടങ്ങി’വെള്ളക്കെടുകള്‍ക്ക് പരിഹാരമാകാത പെരുമുക്കിലെ റോഡുകൾ

ചങ്ങരംകുളം:മഴ പെയ്താൽ പെരുമുക്കില്‍ യാത്രാദുരിതം തുടങ്ങുകയാണ്.ചെറിയ മഴ പെയ്താല്‍ പോലും തകര്‍ന്ന് കിടക്കുന്ന പ്രധാന റോഡുകള്‍ വെള്ള കെട്ടുകൾ കൊണ്ട് നിറയും.റോഡിലെ ദുരിതം തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും റോഡ് നന്നാക്കാനോ വെള്ളക്കെട്ടിന് പരിഹാരം കാണാനോ കഴിയാത്തത് പ്രദേശവാസികള്‍ക്ക് വലിയ ദുരിതമാകുകയാണ്.വിദ്യാർത്ഥികൾ അടക്കമുള്ളവര്‍ക്ക് നടന്നു പോകാൻ പോലും കഴിയാത്ത വിധത്തിൽ പടിഞ്ഞാറെമുക്ക്-പന്താവൂർ റോഡിലും,പെരുമുക്ക് -മാന്തടം റോഡിലും രൂപപ്പെടുന്ന വെള്ള കെട്ടുകൾക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്രദേശത്ത് ട്രൈനേജുകള്‍ അടഞ്ഞു കിടക്കുന്നതു കൊണ്ടും ആശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കൊണ്ടുമാണ് ഇത്തരത്തിൽ വെള്ളകെട്ടുകൾ രൂപപ്പെടുന്നതെന്നും എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്നും നാട്ടുകാര്‍ ആവശ്യപെട്ടു













