MALAPPURAM
മലിനീകരണം കുറവും ഇന്ധനക്ഷമത കൂടുതലും’, ടാറ്റ നൽകിയ ബസ് മലപ്പുറം ഡിപ്പോയിലേക്ക്.

മലപ്പുറം ∙ ടാറ്റാ മോട്ടോഴ്സ് കെഎസ്ആർടിസിക്ക് സൗജന്യമായി നൽകിയ ബിഎസ് 6 നിലവാരത്തിലുള്ള ബസ് മലപ്പുറം ഡിപ്പോയിലേക്ക്. മൂന്നാർ ഉല്ലാസ യാത്ര ട്രിപ്പിനായി ഇത് ഉപയോഗിക്കും. മലിനീകരണം കുറവും ഇന്ധനക്ഷമത കൂടുതലുമാണെന്നതാണ് പ്രധാന പ്രത്യേകത. സെപ്റ്റംബറിലാണ് ടാറ്റ ബസിന്റെ ഷാസി കെഎസ്ആർടിസിക്ക് കൈമാറിയത്.
തുടർന്ന് കോട്ടയം കൊണ്ടോടി ഓട്ടോക്രാഫ്റ്റാണ് ഇതിന് ബോഡി നിർമിച്ചത്. ഇത് മലപ്പുറം ഡിപ്പോയ്ക്ക് കൈമാറാനുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഡ്രൈവർമാർക്ക് പരിശീലനവും നൽകും. 11 മീറ്റർ ഷാസിയിൽ ടാറ്റ ആദ്യമായി പരീക്ഷിച്ച ബിഎസ് 6 മാതൃകയാണ് ഇത്. കേരളത്തിനു പുറമേ കർണാടകയ്ക്കും സമാന ബസ് നൽകിയിട്ടുണ്ട്.
