മലപ്പുറം: യുഡിഎഫിന്റെ മലയോര സമരയാത്ര ഇന്ന് മലപ്പുറം ജില്ലയില്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന മലയോര പ്രചരണ ജാഥ ഇന്ന് പിവി അന്‍വറിന്റെ തട്ടകമായ നിലമ്പൂരില്‍ എത്തുമ്പോള്‍ അന്‍വറും ജാഥയുടെ ഭാഗമാകും. എടക്കരയിലെയും കരുവാരക്കുണ്ടിലെയും യോഗങ്ങളില്‍ ആണ് അന്‍വര്‍ പങ്കെടുക്കുന്നത്.
കഴിഞ്ഞ ദിവസം പിവി അന്‍വര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കണ്ട് ജാഥയില്‍ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചത്. പിവി അന്‍വര്‍ യുഡിഎഫ് പ്രവേശനം കാത്തിരിക്കെയാണ് ജാഥയുടെ ഭാഗം ആകുന്നത് എന്നതാണ് ശ്രദ്ധേയം
യുഡിഎഫ് വേദിയിലേക്ക് അന്‍വര്‍ എത്തുന്നതോടെ യുഡിഎഫ് പ്രവേശനവും എളുപ്പമാകുമെന്നാണ് വിലയിരുത്തല്‍. പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായതാണ് യുഡിഎഫില്‍ എടുക്കുന്നതില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ എതിര്‍ക്കുന്നത്. എന്നാല്‍ നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് വന്നാല്‍ അന്‍വറിന്റെ പിന്തുണ ഗുണം ചെയ്യും എന്നതാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. അന്‍വറിനെ മുന്നണിയില്‍ എടുക്കാന്‍ ലീഗിന്റെ ശക്തമായ സമ്മര്‍ദ്ദവുമുണ്ട്. ഇന്നലെ മുസ്ലിംലീഗ് വേദിയിലും അന്‍വര്‍ എത്തിയിരുന്നു.
ആഭ്യന്തര ടെർമിനലിന് സമീപമുള്ള അന്ന സാറാ കഫെയുടെ പിൻഭാഗത്തുള്ള മാലിന്യക്കുഴിയിലാണ് കുട്ടി വീണത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദമ്ബതികളുടെ മകൻ റിതാൻ…
തൃശൂര്‍: അശാസ്ത്രീയ ഗതാഗത നയത്തിനെതിരെയും അടിയന്തര ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും സ്വകാര്യ ബസുടമകളുടെ മേഖലാ പ്രതിഷേധ സംഗമം നടത്തുമെന്ന് കേരള…
ജില്ലയിൽ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാർത്ഥങ്ങളുടെയും ഉൽപാദനവും വിപണനവും തടയുന്നതിന് കർശന നടപടി സ്വീകരിക്കാൻ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി…
പത്തനംതിട്ട ∙ വിവാഹസൽക്കാരത്തിൽ പങ്കെടുത്തു മടങ്ങിയ സംഘത്തെ പൊലീസ് മർദിച്ച സംഭവത്തിൽ റജിസ്റ്റർ ചെയ്ത 2 എഫ്ഐആറുകളിലെയും സമയത്തിൽ വൈരുധ്യം.…
ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളുടെ നികുതി വർധിപ്പിച്ചു. 15 വർഷം കഴിഞ്ഞ സ്വകാര്യ വാഹനങ്ങളുടെ നികുതിയും 50 ശതമാനം…