MALAPPURAM
മലപ്പുറത്ത് സ്വകാര്യ ബസിനടിയില്‍പെട്ട് യുവതിക്ക് ദാരുണാന്ത്യം; ബസ് ശരീരത്തിലൂടെ കയറിയിറങ്ങി, ഭര്‍ത്താവ് പരിക്കേറ്റ് ആശുപത്രിയില്‍

മലപ്പുറം: ഭർത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്കു വീണ യുവതിക്കു ദാരുണാന്ത്യം.വാണിയമ്ബലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്.
ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചു തന്നെ യുവതി മരിച്ചു.
ബൈക്ക് എതിരെ വന്ന ബസിന്റെ വശത്തുതട്ടിയാണ് അപകടം നടന്നത്. മങ്ങംപാടം പൂക്കോട് വിനോജിന്റെ മകളാണ് മരിച്ച സിമി വർഷ.
