MALAPPURAM
മലപ്പുറത്ത് സ്കൂട്ടറില്‍ പോകവെ അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു

മലപ്പുറം: മലപ്പുറം തലപ്പാറയില്‍ സ്‌കൂട്ടറില്‍ പോവുകയായിരുന്ന അമ്മയ്ക്കും മകള്‍ക്കും വെട്ടേറ്റു. വലതു കയ്യ്ക്കാണ് വെട്ടേറ്റത്.മൂന്നിയൂർ പാലക്കല്‍ സ്വദേശി സുമി (40), മകള്‍ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. സുമിയും ഷബയും സ്കൂട്ടറില്‍ യാത്ര ചെയ്യവെ മറ്റൊരു സ്‌കൂട്ടറില്‍ എത്തിയാള്‍ ഇവരുടെ വലത് കയ്യില്‍ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇരുവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
