മലപ്പുറത്ത് വീണ്ടും കോടികളുടെ കുഴല്‍പ്പണ വേട്ട; എടപ്പാള്‍ കോലൊളമ്പ് സ്വദേശി അറസ്റ്റില്‍
April 19, 2023
എടപ്പാൾ: മലപ്പുറം വളാഞ്ചേരിയില്‍ വീണ്ടും കോടികളുടെ കുഴല്‍പ്പണവേട്ട. എടപ്പാള്‍ കോലളമ്പ് സ്വദേശിയായ അഫ്സലില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. കാറിന്റെ പിന്‍സീറ്റിലുള്ള രഹസ്യ അറയില്‍ സൂക്ഷിച്ച നിലയിലായിന്നു പണം.മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വളാഞ്ചേരിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ടൊയോട്ട കാറിന്റെ പിന് സീറ്റില്‍ രഹസ്യ അറ ഉണ്ടാക്കി ആണ് 1,76,8500 രൂപ ഒളിപ്പിച്ചിരുന്നത് വാഹനം ഓടിച്ചിരുന്നത് അഫ്സലായിരുന്നു.കോലൊളമ്പ് സ്വദേശി കരീം എന്നയാളുടെ നിര്‍ദേശപ്രകാരം സഹോദരന് സിദ്ധിഖ് ആണ് അഫ്സലിന് പണം എത്തിച്ചു നല്‍കിയത്. സിദ്ധിഖിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് പണം കടത്താന്‍ ഉപയോഗിച്ച വാഹനം.തിരൂര്‍ കോടതിയില്‍ ഹാജരാക്കി പണം ട്രഷറിയില്‍ അടച്ചു. പത്ത് ദിവസത്തിനിടക്ക് രണ്ടാമത്തെ തവണയാണ് കുഴല്‍പ്പണം പിടികൂടുന്നത്.