MALAPPURAM

മലപ്പുറത്ത് മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്‍റെ പരാക്രമം; നിർത്തിയിട്ട വാഹനമുപയോഗിച്ച് കടകള്‍ ഇടിച്ചു തകർത്തു

മലപ്പുറം തിരുവാലിയിൽ മാനസികാസ്വാസ്ഥ്യമുള്ള യുവാവിന്‍റെ പരാക്രമം. റോഡരികിൽ നിർത്തിയിട്ട വാഹനമുപയോഗിച്ച് കച്ചവട സ്ഥാപനങ്ങൾ ഇടിച്ചു തകർത്തു. നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും യുവാവിന്‍റെ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസം പുലർച്ചയാണ് തിരുവാലി എറിയാട് മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അക്രമാസക്തനായത് .റോഡരികിൽ നിർത്തിയിട്ട പിക്കപ്പ് വാൻ ഓടിച്ചു കയറ്റിയാണ് കച്ചവട സ്ഥാപനങ്ങൾക്ക് നാശനഷ്ടങ്ങൾ വരുത്തിയത്. സമീപത്തെ പെട്രോൾ പമ്പിലും യുവാവിന്‍റെ ആക്രമണമുണ്ടായി .നിർത്തിയിട്ട വാഹനങ്ങളുടെ ചില്ലുകളും അടിച്ചു തകർത്തു. പുലർച്ചെയായിരുന്നു നാടിനെ മുൾമുനയിൽ നിർത്തിയ യുവാവിന്‍റെ പരാക്രമം. ഒടുവിൽ നാട്ടുകാർ സംഘടിച്ചു യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു . എടവണ്ണ ഒതായി സ്വദേശി അബ്ദുൽ ഹക്കീമാണ് പ്രദേശത് പരിഭ്രാന്തി സൃഷ്ട്ടിച്ചത് . ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പൊലീസ് പറഞ്ഞു. പത്തോളം പേരാണ് യുവാവിനെതിരെ പരാതി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button