മലപ്പുറം: എസ്.ഡി.പി.ഐ ജില്ല ഓഫിസില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. വ്യാഴാഴ്ച രാവിലെ 10ന് തുടങ്ങിയ റെയ്ഡ് ഉച്ചക്ക് 2.15 വരെ നീണ്ടു.
റെയ്ഡിനെ തുടർന്ന് എസ്.ഡി.പി.ഐ പ്രവർത്തകർ മലപ്പുറത്ത് പ്രതിഷേധിച്ചു.
രണ്ട് മണിയോടെ തന്നെ ജില്ല ഓഫിസിന് മുമ്ബില്‍ ഒത്തുചേർന്ന നൂറുകണക്കിന് പ്രവർത്തകർ ഇ.ഡിക്കെതിരെ പ്രതിഷധവുമായി രംഗത്തു വന്നു. പരിശോധന കഴിഞ്ഞ് ഉദ്യോഗസ്ഥർ വാഹനത്തില്‍ കയറുമ്ബോള്‍ ഗോ ബാക്ക് വിളികളോടെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് പിറകിലായി കുന്നുമ്മല്‍ ജങ്ഷൻ വരെ പ്രവർത്തകർ റോഡിലൂടെ പ്രകടനം നടത്തി.
ഇ.ഡി റെയ്ഡ്
കേരളത്തില്‍ നടത്തിയ വഖഫ് സംരക്ഷണ സമരങ്ങള്‍ക്ക് പിന്നാലെയാണ് സംഘടനയെ തളർത്താൻ ഇ.ഡിയെ ഉപയോഗിച്ച് റെയ്ഡ് നടത്തുന്നതെന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ എസ്.ഡി.പി.ഐ ജില്ല പ്രസിഡന്‍റ് അൻവർ പഴഞ്ഞി ആരോപിച്ചു. എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ. ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറത്തടക്കം രാജ്യത്ത് വിവിധയിടങ്ങളില്‍ എസ്.ഡി.പി.ഐ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.
മണ്ണാർക്കാട്: നിരോധിത ലഹരിക്കെതിരെ ശക്തമായ പ്രതിരോധമൊരുക്കാൻ മണ്ണാർക്കാട് ജനകീയ കൂട്ടായ്മയുടെ പ്രവർത്തനം ശക്തമാക്കുന്നു. മണ്ണാർക്കാട് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന…
` കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസ പൊതു പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക്…
മഞ്ചേരി: പഠനം നടത്താൻ പ്രായമൊരു തടസ്സമല്ല. 60ാം വയസ്സിലും എസ്.എസ്.എൽ.സി പരീക്ഷക്കുള്ള തയാറെടുപ്പിലാണ് നെല്ലിപ്പറമ്പ് ചെട്ടിയങ്ങാടി ശ്രീവത്സം വീട്ടിൽ കുമാരി.…
എടക്കര: എടക്കര കുടിവെള്ള പദ്ധതിയുടെ ടാങ്കിന് സമീപത്തെ കാടുമൂടിയ പ്രദേശത്ത് തീ പടര്‍ന്നു. നാട്ടുകാരും ട്രോമാകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് തീയണച്ചു.…
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂര്‍ കൂടി ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പകല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ടയിടങ്ങളില്‍…
കേരളത്തില്‍ സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. നേരിയ വര്‍ധനവാണ് രേഖപ്പെടുത്തിയത് എങ്കിലും പണിക്കൂലിയും നികുതിയുമെല്ലാം ആനുപാതികമായി ചേരുമ്പോള്‍ വലിയ വില മാറ്റമുണ്ടാകും.…