India

മലപ്പുറത്തിന്റെ അഭിമാനം: ഐശ്വര്യ രാജിന് ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026

ന്യൂഡൽഹി: പ്രശസ്ത യുദ്ധഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖിയുടെ സ്മരണാർത്ഥം നൽകുന്ന ജേണലിസം അവാർഡ് 2026, ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടർമാരായ ഐശ്വര്യ രാജും ധീരജ് മിശ്രയും നേടി.മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മുക്കുതല സ്വദേശിയായ ഐശ്വര്യ രാജ് അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ ദേശീയ ശ്രദ്ധ നേടിയ യുവ മാധ്യമപ്രവർത്തകയാണ്. സാമൂഹിക വിഷയങ്ങൾ ശക്തമായി അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ അവരെ വേറിട്ടുനിർത്തുന്നു.ന്യൂഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് (റിട്ട.) മദൻ ബി. ലോകൂർ അവാർഡ് സമ്മാനിച്ചു.ഐശ്വര്യയുടെ നേട്ടം മലപ്പുറത്തിനും മാധ്യമരംഗത്തേക്ക് കടക്കുന്ന യുവതലമുറയ്ക്കും വലിയ പ്രചോദനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button