മലപ്പുറം സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റ് അയിലക്കാട് ക്യാമ്പ് ആൻ്റ് എം സ്കൂളിൽ വെള്ളിയാഴ്ച തുടക്കമാകും
എടപ്പാൾ: മലപ്പുറം സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിഡ്സ് ഫെസ്റ്റ് വെള്ളിയാഴ്ച അയിലക്കാട് ക്യാമ്പ് ആൻഡ് എം ഇന്റർനാഷണൽ സ്കൂളിൽ ആരംഭിക്കും. കുട്ടികളുടെ സർഗ്ഗാത്മകവും ബൗദ്ധികവുമായ കഴിവുകൾ കണ്ടെത്തുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളി,ശനി ദിവസങ്ങളിൽ നടക്കുന്ന ഫെസ്റ്റിൽ മലപ്പുറം സെൻട്രൽ സഹോദയ 10 സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിന്നായി 1600 ഓളം വിദ്യാർത്ഥികൾ അമ്പതോളം ഇനങ്ങളിൽ മാറ്റുരക്കും. എൽ കെ ജി മുതൽ രണ്ടാം ക്ലാസ്സു വരെയുള്ള വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഏഴ് സ്‌റ്റേജുകളിലായാണ് അരങ്ങേറുന്നത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന കിഡ്സ് ഫെസ്റ്റിൽ കുട്ടികളുടെ ആത്മവിശ്വാസവും നേതൃത്വ കഴിവുകളും വളർത്തുന്ന പരിപാടികൾ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനകരമായ ഈ പരിപാടി വിദ്യാഭ്യാസ മേഖലയിലെ ശ്രദ്ധേയമായ സംരംഭമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. സി ബി എസ് ഇ കേരള സ്റ്റേറ്റ് മാനേജ്മെൻറ് അസോസിയേഷൻ എക്സിക്യൂട്ടീവ് മെമ്പർ കബീർ വലിയകത്ത് ഉദ്ഘാടനം നിർവഹിക്കും
മലപ്പുറം ജില്ലാ സഹോദയ പ്രസിഡൻറ് നൗഫൽ പുത്തൻപീടിയേക്കൽ അധ്യക്ഷത വഹിക്കും.
വാർത്താ സമ്മേളനത്തിൽ മലപ്പുറം സെൻട്രൽ സഹോദയ ട്രഷററും ക്യാമ്പ് ഏൻ്റ് എം സ്കൂൾ പ്രിൻസിപ്പൽ മനോജ് മാത്യു, ക്യാമ്പ് ആൻ്റ് എം സ്കൂൾ ഡയറക്ടർ വി കെബീർ, സ്കൂൾ വൈസ് പ്രിൻസിപ്പാൾ സുമ ഉണ്ണി, സ്കൂൾ കോഡിനേറ്റർ ബിൻസി എന്നിവർ പങ്കെടുത്തു.