MALAPPURAM
മലപ്പുറം താനൂരില്‍ പിതാവും മകളും ട്രെയിന്‍ തട്ടി മരിച്ചു.

മലപ്പുറം താനൂര്‍ വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലക്കടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വമറിയം (10) എന്നിവരാണ് മരിച്ചത്. ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെയാണ് അപകടത്തില്‍പ്പെട്ടത്.
റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങിക്കിടന്ന നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു അപകടം. മൃതദേഹങ്ങള്‍ താനൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
