MALAPPURAM
മലപ്പുറം നഗരസഭാ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍
മലപ്പുറം നഗരസഭാ യോഗത്തിൽ കയ്യാങ്കളി; ഏറ്റുമുട്ടി ഭരണ-പ്രതിപക്ഷ അംഗങ്ങള്‍


മലപ്പുറം: യുഡിഎഫ് ഭരിക്കുന്ന മലപ്പുറം നഗരസഭയില്‍ കൗണ്‍സില്‍ യോഗത്തിനിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി. അടിപിടിക്കേസില്‍ ഉള്‍പ്പെട്ട ഡ്രൈവറെ പുറത്താക്കാനുള്ള ഭരണപക്ഷ തീരുമാനം എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ എതിര്‍ത്തതിനെത്തുടര്‍ന്നാണ് ഉന്തും തള്ളുമുണ്ടായത്.
ഫെബ്രുവരി ഒന്നിന് നാല് യുഡിഎഫ് കൗണ്‍സിലര്‍മാരും ഡ്രൈവര്‍ പി ടി മുകേഷും തമ്മില്‍ നഗരസഭയില്‍ വച്ച് അടിപിടി നടന്നിരുന്നു. ഈ സംഭവത്തില്‍ ഡ്രൈവര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമെതിരെ പൊലീസ് കേസുണ്ട്. ഡ്രൈവറെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷം സ്വീകരിച്ചത്. ഡ്രൈവറെ പുറത്താക്കാനുള്ള അധ്യക്ഷന്റെ ഉത്തരവ് ഇന്നത്തെ കൗണ്‍സില്‍ യോഗത്തില്‍ അജണ്ടയായിരുന്നു. ഇത് വായിക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളി നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.
