Categories: Local newsMALAPPURAM

മലപ്പുറം നഗരസഭയുടെ പദ്ധതി ഭേദഗതിക്ക് അംഗീകാരം

മലപ്പുറം ∙ വാർഷിക പദ്ധതി രൂപീകരണവും അന്തിമമാക്കലും സർക്കാർ നടപടിക്രമങ്ങൾക്ക് അനുസൃതമായി വേണമെന്ന നിർദേശത്തോടെ മലപ്പുറം നഗരസഭയുടെ 2023–24 സാമ്പത്തിക വർഷത്തെ പദ്ധതി ഭേദഗതിക്കു ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണത്തിൽ വീഴ്ചയുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തിയ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. വയോജനങ്ങൾക്കു നഗരസഭ നൽകുന്ന പ്രീമിയം കിറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങളിൽ, പരാതിക്കാരെ നേരിട്ടു കേട്ട് നഗരസഭാതലത്തിൽ തന്നെ പ്രശ്നം പരിഹരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് നിർദേശം നൽകി.ഭിന്നശേഷി ഗ്രാമസഭ ചേർന്നതുമായി ബന്ധപ്പെട്ടടക്കം മലപ്പുറം നഗരസഭയുടെ 2023–24 വാർഷിക പദ്ധതി രൂപീകരണത്തിൽ പ്രതിപക്ഷത്തിന്റെയും വ്യക്തികളുടെയും ഭാഗത്തുനിന്ന് വ്യാപക പരാതികൾ ജില്ലാ ആസൂത്രണ സമിതിക്കു ലഭിച്ചിരുന്നു. കൗൺസിൽ യോഗങ്ങളുടെ അജൻഡ തയാറാക്കൽ, മീറ്റിങ് നോട്ടിസ് നൽകൽ, യോഗ മിനിറ്റ്സ് നൽകൽ എന്നിവയിൽ ചട്ടങ്ങൾ പാലിക്കുന്നില്ല, വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലെ തെറ്റായ സാമ്പത്തിക നയം കാരണം വാർഡുകൾ തമ്മിലുള്ള അസന്തുലിതാവസ്ഥ തുടങ്ങിയ പരാതികൾ ഡിപിസി ഹിയറിങ്ങിൽ പ്രതിപക്ഷ അംഗങ്ങൾ നൽകിയിരുന്നു. 40 വാർഡുകളിലെ മുൻഗണനാ പദ്ധതികൾ അനുസരിച്ചാണ് ഫണ്ട് വിതരണം ചെയ്യേണ്ടത് എന്നിരിക്കെ ഭരണസമിതി വാ‍ർഡുകളിലേക്ക് കൂടുതൽ പണം നൽകുന്നു എന്ന പരാതിയും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.പദ്ധതിനിർവഹണം നിയമപ്രകാരവും സർക്കാർ മാർഗനിർദേശപ്രകാരവും മാത്രമേ നടപ്പാക്കാവൂ എന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഡിപിസിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് ഹിയറിങ് സംഘടിപ്പിച്ചത്.

Recent Posts

പാലക്കാട് കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു.

കൂറ്റനാട്: കൂറ്റനാട് നേർച്ചക്കിടെ ആന ഇടഞ്ഞു,പാപ്പാനെ കുത്തിക്കൊന്നു.കൂറ്റനാട് ശുഹദാക്കളുടെ മഖാമിൽ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പരിസരപ്രദേശത്തുനിന്നുള്ള…

2 hours ago

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾ.

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് സിനിമാ സമരം ആരംഭിക്കാനൊരുങ്ങി സംഘടകൾപ്രകടനങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പല സിനിമകളും സൂപ്പർ…

2 hours ago

പെന്‍ഷന്‍ കുടിശ്ശിക ഈ മാസം തന്നെ, ശമ്ബള പരിഷ്‌കരണ കുടിശ്ശിക മാര്‍ച്ചിനകം; ധനസ്ഥിതി മെച്ചപ്പെട്ടു.

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ച്‌ സംസ്ഥാന ബജറ്റ്. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600…

2 hours ago

കെ. നാരായണൻ നായര്‍ സ്മാരക രാഷ്ട്രീയ നൈതികതാ പുരസ്‌കാരം കെ കെ ശൈലജക്കും സി. ദിവാകരനും;അവാർഡ് വിതരണം ഫെബ്രുവരി എട്ടിന് കുമ്പിടിയില്‍ വെച്ച് നടക്കും

എടപ്പാള്‍ : മലബാറിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവും സാമൂഹ്യപ്രവർത്തകനുമായിരുന്ന കെ നാരായണൻ നായരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാഷ്ട്രീയ നൈതികതാ…

2 hours ago

ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി ചങ്ങരംകുളം മദർ ആശുപത്രിക്ക് സമീപം താമസിക്കുന്ന കളത്തിൽ രാജേഷിന്റെ…

3 hours ago

ശ്രീനി പന്താവൂർ നരസിംഹം പ്ലോട്ട് മോടി പിടിപ്പിച്ചതോടെ ഭംഗിയുടെ നെറുകിലത്തി. പ്ലോട്ട് കാണാനെത്തുന്നത് നിരവധി പേർ…

എടപ്പാൾ: പന്താവൂർ ശ്രീലക്ഷ്മീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ഏകാദശി മഹോത്സവം ഫെബ്രുവരി 8 ന് ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. .ഇന്നേ ദിവസം…

16 hours ago