MALAPPURAM
മലപ്പുറം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾകൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്നതിനാൽ നിയന്ത്രണങ്ങൾകൂടുതൽ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.മലപ്പുറത്തിനായി ആക്ഷൻ പ്ലാൻ നടപ്പാക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 75000 പരിശോധന നടത്തും. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ പ്രത്യേക ചുമതലക്ക് നിയമിക്കുമെന്നും മുഖ്യമന്ത്രി. നിലവിലുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് ജില്ലാ ഭരണ സംവിധാനത്തിന്റേയും പോലീസിന്റേയും നേതൃത്വത്തിൽ കർശമായ പരിശോധനകളാണ് മലപ്പുറത്ത് നടക്കുന്നത്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
