ബി.പി അങ്ങാടി നേർച്ചയുടെ ഭാഗമായി തിരൂർ -ചമ്രവട്ടം റൂട്ടിൽ ഞായറാഴ്ച വൈകുന്നേരം മുതൽ മൂന്ന് ദിവസങ്ങളിൽ വാഹനഗതാഗത്തിന് നിയന്ത്രണം
തിരൂർ: ബി.പി അങ്ങാടി നേർച്ചയുടെ ഭാഗമായി തിരൂർ -ചമ്രവട്ടം റൂട്ടിൽ ഞായറാഴ്ച വൈകുന്നേരം മുതൽ മൂന്ന് ദിവസങ്ങളിൽ വാഹനഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. തൃശ്ശൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ കുറ്റിപ്പുറം വളാഞ്ചേരി ഹൈവേ വഴിയും കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേളാരി – കോട്ടക്കൽ വഴിയും പോകേണ്ടതാണ്. ചമ്രവട്ടം പാലം കടന്നുവരുന്ന മറ്റ് ഹ്രസ്വദൂര വാഹനങ്ങൾ ആലിങ്ങൽ, ആലത്തിയൂർ ഭാഗങ്ങളിൽ നിന്നും തിരിഞ്ഞ് അണ്ണശ്ശേരി- മാങ്ങാട്ടിരി – അരിക്കാഞ്ചിറ വഴി താനൂർ ഭാഗത്തേക്കും താനൂർ ഭാഗത്തുനിന്നും വരുന്നവ മൂച്ചിക്കൽ – പൂക്കയിൽ ഭാഗങ്ങളിൽ നിന്നും തിരിഞ്ഞ് പറവണ്ണ – കൂട്ടായി ഭാഗങ്ങളിലൂടെ ചമ്രവട്ടം ഭാഗത്തേക്ക് പോകേണ്ടതാണ് . താനൂർ ഭാഗത്തുനിന്നും വരുന്ന മറ്റു വാഹനങ്ങൾ വട്ടത്താണിയിൽ നിന്നും തിരിഞ്ഞ് വൈലത്തൂർ വഴി ഹൈവേ ഭാഗത്തേക്ക് പോകേണ്ടതാണ്. തിരൂർ – ബി.പി അങ്ങാടി വഴിയുള്ള യാത്രയ്ക്ക് പകരമായി തിരൂർ ബസ്റ്റാൻഡ് – പുല്ലൂർ – കോലുപാലം ഭാഗങ്ങളിലൂടെ പോകേണ്ടതാണ്. നിർദിഷ്ട പാർക്കിംഗ് ഏരിയകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.