മലപ്പുറം- കായിക മഹോത്സവം- സൈക്കിള്‍ റാലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു
ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 24, 25, 26 തീയ്യതികളില്‍ നടത്തുന്ന ജില്ലാ കായിക മഹോത്സവത്തിന്റെ പ്രചരാണാര്‍ത്ഥം സൈക്കിള്‍ റാലിയും, ഷൂട്ട്ഔട്ട് മത്സരവും സംഘടിപ്പിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ ഗേറ്റില്‍ നിന്നും കിഴക്കേത്തല വരെ നീണ്ട സൈക്കിള്‍ പ്രചാരണ റാലി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഫ്ളാഗ് ഓഫ് ചെയതു. ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍.അര്‍ജുന്‍, മലപ്പുറം സൈക്കിള്‍ കൂട്ടായ്മ മെമ്പര്‍മാര്‍ എന്നിവര്‍ റാലിയില്‍ പങ്കെടുത്തു.
കോട്ടക്കുന്ന് കൂട്ടായ്മയുടെയും, സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോട്ടക്കുന്നില്‍ ഷൂട്ടൗട്ട് മത്സരവും നടന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി. പി. അനില്‍ ഉല്‍ഘാടനം ചെയ്തു. കോട്ടക്കുന്ന് കൂട്ടായ്മ പ്രസിഡന്റ് റൗഫ്, സെക്രട്ടറി റഷീദ്, സ്പോര്‍ട്‌സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം സി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.