CHANGARAMKULAM
മദ്യവുംമയക്കുമരുന്നും ഉപയോഗിച്ച് നിരന്തരംപ്രശ്നങ്ങൾസൃഷ്ടിക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്തണം
ചങ്ങരംകുളം: മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് നാട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരെ കാപ്പ ചുമത്തി നാടു കടത്താൻ സർക്കാർ തയ്യാറാകണമെന്ന് പാവിട്ടപ്പുറം അസ്സബാഹ് അറബിക് കേളെജിൽ ചേർന്ന ഇഫ്താർ സംഗമം അഭിപ്രായപ്പെട്ടു.
മദ്യവും, മയക്കുമരുന്നും നിയന്ത്രിക്കാൻ മഹല്ലടിസ്ഥാനത്തിൽ ശക്തമായ നടപടികൾക്ക് മഹല്ല് കമ്മിറ്റികൾ തുടക്കം കുറിക്കണം.
കെ എൻ എം സംസ്ഥന സെക്രട്ടറി ഡോ: കെ എ അബ്ദുൽ ഹസീബ് മദനി ഉദ്ഘാടനം ചെയ്തു. കുഞ്ഞഹമ്മദ് പന്താവൂർ അധ്യക്ഷത വഹിച്ചു.
കെ വി ഷഹീർ, സി എം യൂസഫ്, സിദ്ധിക്ക് പന്താവൂർ, സി പി മുഹമ്മദ് ഉമരി, പി പി യൂസഫലി, പി പി എം അഷ്‌റഫ്, പി ടി ഖാദർ, ഷാനവാസ് വട്ടത്തൂർ, കെ അനസ്, കെ സി അലി, വി മുഹമ്മദുണ്ണി ഹാജി,
കെ അബ്ദുൽ ഹമീദ് പ്രസംഗിച്ചു.