GULF

മദീന സന്ദർശനം നടത്തി മടങ്ങിയ മലയാളി കുടുംബത്തിന്റെ കാർ ഒട്ടകത്തിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു :ഏഴു പേർക്ക് പരിക്ക്.

മദീന സന്ദർശനം നടത്തി തിരിച്ചുവരികയായിരുന്ന രണ്ട് മലയാളി കുടുംബം സഞ്ചരിച്ച വാഹനം ഒട്ടകത്തിൽ ഇടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു ഏഴുപേർക്ക് പരിക്കേറ്റു. മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്ദുല്ലയുടെ മകൻ
റിഷാദ് അലി (28)യാണ് മരിച്ചത്. മദീന സന്ദർശനം നടത്തിയശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.ജിദ്ദയിലേ മൗലവി മദീന സിയാറ യിലെ ജീവനക്കാരനാണ് റിഷാദ് അലി. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യ മാതാവിനും പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന യുവാവിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ മറ്റുള്ളവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റിഷാദ് അലിയുടെ മൃതദേഹം റാബഗ് ആശുപത്രിയിലാണ്. ഒരു കുടുംബം ജിസാനിൽ നിന്നുംജിദ്ധയിലെത്തിയ ശേഷം ഇവരൊന്നിച്ചായിരുന്നു മദീനയിലേക്ക് പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button