മത പണ്ഡിതർ പുതിയ കാലത്തിന് വെളിച്ചമാവണം-എം.വി ഇസ്മാഈൽ മുസ് ലിയാർ

എടപ്പാൾ:സ്വയം സംസ്കൃതരായി സാമൂഹിക നിർമ്മിതിയിൽ കർമ്മ നിര തരാവണമെന്നും മാതൃകകളെ കൊതിക്കുന്ന പുതിയ കാലത്തിന് വഴി വെളിച്ചമാവണമെന്നും സമസ്ത കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
ചെറുവല്ലൂർ ദർസിലെ പൂർവ്വപഠിതാക്കളായിരുന്ന ശിഷ്യരുടെ കുടുംബ സംഗമത്തിൽ സാരോപദേശം നൽകുകയായിരുന്നു അദ്ദേഹം. തൻ്റെ ഗുരുവും പ്രമുഖ സൂഫി പണ്ഡിതനുമായിരുന്ന ചുങ്കത്ത് മമ്മിക്കുട്ടി മുസ് ലിയാരുടെ നാല്പത്തിനാലാം ഉറൂസ് മുബാറകിനോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർഥി സംഘടന കുടുംബ സംഗമം സംഘടിപ്പിച്ചത്.
പി മൊയ്തീൻ മുസ്ലിയാരുടെ ആധ്യക്ഷതയിൽ അറക്കൽ ബീരാൻകുട്ടി മുസ്ലിയാർ (കാവനൂർ ) ഉദ്ഘാടനം ചെയ്തു.
കെ.എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം , കെ.കെഅബ്ദുല്ലക്കുട്ടി മുസ്‌ലിയാർ ,
പി.ഹംസ ബാഖവി
ഇവി അബ്ദുറഹ്മാൻ ടി.കെ ഇസ്മായിൽ ബാഖവി , ഇ വി സഫുവാൻ നദ്‌വി പ്രസംഗിച്ചു. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറോളം പണ്ഡിതരും കുടുംബാംഗങ്ങളും സംബന്ധിച്ചു. സമൂഹ സിയാറത്ത് , മൗലിദ് മജ്ലിസ് ,
അന്നദാനം എന്നിവയുമുണ്ടായി.
